ഒന്നര വർഷത്തിന് ശേഷം സന്ദർശക വിസയിൽ ബഹ്‌റൈനിലെത്തിയ മലയാളിയെ കാത്തിരുന്ന ദുരന്തം....

ബഹ്‌റൈനിൽ സന്ദർശക വിസയിലെത്തിയ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വീണു മരിച്ചതായി റിപ്പോർട്ടുകൾ. നിലമ്പൂർ ചക്കാലക്കുത്ത് കോട്ടായി ഹൗസിൽ അഷീർ (37) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് അഷീർ താഴേയ്ക്ക് വീഴുകയായിരുന്നു. ഇയാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഒന്നരവർഷം മുമ്പ് ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് പോയ അഷീർ കഴിഞ്ഞ മാർച്ച് 28 നാണ് സന്ദർശക വിസയിൽ തിരിച്ചെത്തിയത്.
ഭാര്യ ഷബ്നയും മക്കളും നാട്ടിലാണ്. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല എന്നിവർ ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha