കുവൈറ്റില്‍ സ്വദേശീവത്ക്കരണം ശക്തമാകുന്നു, മലയാളികളടക്കം നിരവധി വിദേശികള്‍ ആശങ്കയില്‍...15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജോലിയില്‍ തുടരുന്ന വിദേശികളുടെ വിശദമായ പട്ടിക സമര്‍പ്പിക്കണമെന്നും മന്ത്രാലയം

കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു. കുവൈത്തിലെ വിവിധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന പ്രക്രിയ ശക്തമായി തുടരുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സുബീഹ് വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജോലിയില്‍ തുടരുന്ന വിദേശികളുടെ വിശദമായ പട്ടിക സമര്‍പ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയിലുളളവരുടെ വിശദമായ വിവരം സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുവൈത്തില്‍ സംഘടിപ്പിച്ച നാലാമത് ജി.സി.സി. തൊഴില്‍ സാമൂഹികസമിതി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിദേശികളുടെ കണക്ക് സിവില്‍ സര്‍വീസ് കമ്മിഷനെ അറിയിക്കാതിരുന്നാല്‍ വിദേശികളെ ജോലിയില്‍നിന്ന് പിരിച്ചു വിടാനാണ് തീരുമാനം. ഇതോടെ നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരുന്ന മലയാളികളടക്കം ഒട്ടേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
https://www.facebook.com/Malayalivartha