കുവൈത്തിൽ സ്റ്റോര്‍ റാക്ക് തകര്‍ന്നു വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് പിന്നാലെ അച്ഛനെയും നഷ്ടപ്പെട്ട നടുക്കം മാറാതെ മക്കൾ

കുവൈത്തിൽ സ്റ്റോര്‍ റാക്ക് തകര്‍ന്നു വീണ് പ്രവാസി മലയാളി മരണപ്പെട്ടു. ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന്‍ ജയപ്രകാശ് (52) ആണ് മരിച്ചത്. കുവൈറ്റിലെ സാല്‍മി ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജയപ്രകാശ്.
സ്ഥാപനത്തിലെ ജോലിയ്ക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് സമീപത്തെ കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്റ്റോറിലെ റാക്ക് തകര്‍ന്ന് വീണതിന് ശേഷം കാണാതായ ജയപ്രകാശിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. പതിനാലു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാന്‍ അഗ്നിശമനസേന വിഭാഗത്തിന് സാധിച്ചത്. ജയപ്രകാശിന്റെ ഭാര്യ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. അര്‍ജുന്‍,ആതിര എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha