അബുദാബിയില്‍ ഹംദാന്‍ സ്ട്രീറ്റിലെ സ്വകാര്യ ഹോട്ടലിലെ ഡ്രൈവറായ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

അബുദാബിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. അബുദാബി ഹംദാൻ സ്ട്രീറ്റിൽ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറും, നീലേശ്വരം സ്വദേശിയുമായ ഹാരിസ് പൂമാടത്തിനെ (26)യാണ് ഈ മാസം എട്ടുമുതൽ കാണാനില്ലെന്ന് സഹോദരൻ പരാതി നൽകിയത്.
ശംകയിലെ സഹോദരന്റെ ജോലിസ്ഥലത്ത് എത്തി തിരികെ അബുദാബിയിലേക്ക് പോയ ഹാരിസിനെക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരൻ സുഹൈൽ അബുദാബി അൽ മിന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് കമ്പനിയുടെ അനുമതിയോടെ ഈ മാസം ആറിന് ഹാരിസ് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കമ്പനി ഹാരിസിന് പാസ്‌പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
ഹാരിസിനെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം ചെയ്യണമെന്നവശ്യപ്പെട്ട് സുഹൈല്‍ അബുദാബിയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി പൂജാ വര്‍നേക്കറിന് പരാതിനല്‍കി. ഹാരിസിനെ കണ്ടെത്തുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലാണ്. ഹാരിസിനെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ 0568145751, 0556270145 എന്നീ നമ്ബറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha