നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍

രാജ്യത്ത് തിരഞ്ഞെടുത്ത നൂറ് വിദേശികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് സൗജന്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നത് . സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ദുബായ് ഹെൽത്ത് അതോറിറ്റി നൂറ് വിദേശികൾക്ക് സൗജന്യ ഇൻഷുറൻസ് നൽകുന്നത്.
ഈ കാർഡ് വഴി ഒന്നരലക്ഷം ദിര്‍ഹം വരെ ചെലവുവരുന്ന ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തികമായിപിന്നാക്കം നിക്കുന്നവർക്കാണ് ഈ സൗജന്യസേവനം ലഭിക്കുക.അർഹരായ നൂറുപേരെ സാമൂഹിക വികസന അതോറിറ്റിയുടെ സഹായത്തോടെ ഇതിനോടകം കണ്ടെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. അത്യാഹിതം, പ്രസവം, ശസ്ത്രക്രിയകൾ, അർബുദചികിത്സ തുടങ്ങിയവ ഇൻഷുറൻസിന്റെ പരിധിയിൽ വരും. കുടുംബത്തിന്റെ സാമ്പത്തിക വരുമാനം, ചെലവുകൾ, ആശ്രിതരുടെ എണ്ണം തുടങ്ങിയവ കണക്കിലെടുത്താണ് അർഹരായവരെ തിരഞ്ഞെടുത്തത്.
എന്നാൽ , അടുത്ത വർഷം ഇവരുടെ സാമ്പത്തിക നിലമെച്ചപെടുകയാണെങ്കിൽ ഈ സേവനം ഉണ്ടാകില്ല. പകരം മറ്റ് ഗുണഭോക്താക്കളെ കണ്ടെത്തും. വിവിധ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചു കൊണ്ടാണ് ദുബായ് ഹെൽത്ത് അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷം കാലാവധിയുള്ള കാർഡുകൾ 12 ഇൻഷുറൻസ് കമ്പനികളാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha