സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾ പകർത്താനായി വാഹനങ്ങളിറങ്ങുന്നു

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾ പകർത്താനായി ആധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനം ഉടൻ പുറത്തിറക്കും . അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും ട്രാഫിക് സുരക്ഷവർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണിത് . ഇതോടെ അമിത വേഗത പോലെയുള്ള നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളെ കസ്റ്റഡിയിൽ എടുക്കാൻ സാധിക്കും.
ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് ഈ പുതിയ വാഹനം പരിശോധിച്ചു. ട്രാഫിക് മേധാവി ജനറൽ സുലൈമാൻ സകരിയുടെ സാന്നിധ്യത്തിലാണ് പുതുതായി റോഡിലിറക്കാൻ പോകുന്ന ട്രാഫിക് വകുപ്പിെൻറ വാഹനങ്ങൾ ഗവർണർ കണ്ടത്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ഗവർണർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha