കുവൈറ്റിൽ നിറചാതുര്യമേകി പൽപക് കലോത്സവം 2018

കുവൈറ്റിലെ പൽപക് കലോത്സവം 2018 പൊടിപൊടിച്ചു . പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) സംഘടിപ്പിച്ച കലോത്സവം 2018 ജന പങ്കാളിത്തം കൊണ്ടും കലാമികവുകൊണ്ടും മികവുള്ളതായി മാറി. ഡിസംബര്‍ 14 വെള്ളിയാഴ്ച്ച സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ വച്ച് ബി.ഇ.സി കുവൈറ്റ് ജനറല്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
പല്‍പക് പ്രസിഡന്റെ സുരേഷ് മാധവന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഹരിദാസ് കണ്ടത്ത് സ്വാഗത ആശംസിച്ചു. മലബാർ ഗോള്‍ഡ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ വിപിന്‍ ഗംഗാധരന്‍, പല്‍പക് രക്ഷാധികാരി പി.എന്‍.കുമാര്‍ ജന.സെക്രട്ടറി പ്രേംരാജ് പല്‍പക് ഉപദേശക സമിതി അംഗം അരവിന്ദാക്ഷന്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ ശോഭാ പ്രേംരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പല്‍പക് ട്രഷറര്‍ സുനില്‍ രവി നന്ദി പ്രകാശനം നടത്തി.
തുടർന്ന് നൂറിലധികം വരുന്ന കുരുന്നുകള്‍ വിവിധ കലാപ്രകടനങ്ങള്‍ വേദിയിൽ കാഴ്ച്ച വെച്ചു . ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരം ശ്രീദേവിയെയും മലയാളികളുടെ പ്രിയങ്കരനായിരുന്ന ബാലഭാസ്കറിനും ആദരം അര്‍പ്പിച്ചു കൊണ്ട് നടത്തിയ പ്രത്യേക പരിപാടി ആസ്വാദകരില്‍ വിസ്മയവും കണ്ണുകളില്‍ ഈറനണിയിക്കുന്നവയായിമാറി. അമ്പതോളം വനിതകള്‍ അണിനിരന്ന മിനി മെഗാ തിരുവാതിര, കുവൈറ്റില്‍ ആദ്യമായി അവതരിപ്പിക്കപെട്ട കോലാട്ടം എന്ന നൃത്യശില്പം, പഞ്ചവാദ്യം എന്നിവ ചടങ്ങിന് മാറ്റു കൂട്ടുന്നവയായി.
https://www.facebook.com/Malayalivartha


























