ചരിത്രനേട്ടവുമായി ദുബായ് വിമാനത്താവളം പറന്നുയർന്നു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം ഇപ്പോള്‍ 100 കോടി കടന്നു. നൂറുകോടി തികയ്ക്കാൻ ഭാഗ്യമുണ്ടായത് യാത്രക്കാരൻ ഇന്ത്യക്കാരനായ അർജുൻ എന്ന ഒൻപതു വയസ്സുകാരനാണ് . ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തോട് പങ്ക് വച്ചത്
ഒർലാൻഡോയിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ അര്‍ജുനെയും കുടുംബത്തെയും ശൈഖ് അഹമ്മദ് നേരിട്ടെത്തി സ്വീകരിച്ചു. . 100 കോടി യാത്രക്കാര്‍ക്കുള്ള വിമാനത്താവളമായി ദുബായ് മാറിയപ്പോള്‍ നമ്മള്‍ പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്നാണ് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത് .
ദുബായ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമിനെയും ജീവനക്കാരെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
'വിമാനത്താവളം 100 കോടി യാത്രക്കാരെ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു നാഴികക്കല്ലാണിത്. ലോകത്തിന്റെ ആശ്രയമായി മാറുന്ന വിമാനത്താവളത്തിന് മികച്ച ഭാവിയൊരുക്കാൻ കൂടുതൽ കൂടുതൽ നല്ല സേവനങ്ങൾ തയ്യാറാക്കുമെന്ന് ഷെയ്‌ക് മുഹമ്മദ് ട്വീറ്റ് ചെയ്തു. ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു
വിമാനത്താവളത്തിന്റെ ഈ അപൂര്‍വ നേട്ടം വലിയ ആഘോഷപരിപാടികളോടെയാണ് ജീവനക്കാര്‍ കൊണ്ടാടിയത്.1960 സെപ്തംബർ 30നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ലോകത്തെ ഏറ്റവും മനോഹരവും മികച്ചതുമായ ഒന്നാക്കി മാറ്റിയെടുക്കുന്നതിന് പ്രയത്‌നിച്ച ദുബായ് എയർപോർട്ട് ചെയർമാൻ ഷെയ്ക് അഹ്മദ് ബിൻ സഈദ് അൽ മക്തൂമിനും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു
https://www.facebook.com/Malayalivartha