മതിലിൽ തട്ടി അമേരിക്ക.. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സാമ്പത്തിക അടിയന്തരാവസ്ഥക്ക് സാധ്യത

അനധികൃതകുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള തുക അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആഭ്യന്തരസുരക്ഷാ വിഭാഗം, ഗതാഗതം, കാർഷികം, നീതിന്യായ വിഭാഗം എന്നിവയുടെ പ്രവർത്തനത്തെയായിരിക്കും അത് ബാധിക്കുക. ഇതോടെ എട്ട് ലക്ഷത്തോളം തൊഴിലാളികൾക്ക് ശമ്പളം നഷ്ടമാകുകയും ചെയ്യും
സെനറ്റിൽ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് ഇന്ന് നടക്കും. മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു. മതില്‍ നിര്‍മിക്കാനുള്ള ഫണ്ടിന് അംഗീകാരം ലഭിക്കാന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളുടെ സഹായം വേണം. എന്നാൽ ഇവർ ബില്ലിന് എതിരാണ്
സെനറ്റിലെ 100അംഗങ്ങളിൽ 51അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പമാണ്. ബിൽ പാസാക്കാൻ 60വോട്ടുകളാണ് വേണ്ടത്. ഡെമോക്രാറ്റ് അംഗങ്ങൾ ബില്ലിനെ പിന്തുണക്കില്ലെന്ന് വ്യക്തമാണ്. എന്നാൽ 'ന്യൂക്ലിയർ ഓപ്ഷൻ' നടപ്പാക്കാൻ പ്രസിഡന്റ് സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു.
60വോട്ടുകൾക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബിൽ പാസാക്കാൻ അനുവദിക്കുന്നതാണ് ന്യൂക്ലിയർ ഓപ്ഷൻ.സെനറ്റിലെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇതിനോട് യോജിപ്പില്ലാത്തതിനാൽ സെനറ്റ് ബിൽ തള്ളുകയും ഭരണസ്തംഭനം ഉണ്ടാവുകയും ഇത് പുതുവർഷം വരെ നീളുകയും ചെയ്യും.
റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾ ഭൂരിപക്ഷം നേടിയതാണ് ട്രംപിന് തിരിച്ചടിയായത്. മതിൽ നിർമ്മിക്കുന്നതിന് ആയിരം കോടി ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് . മതിൽ നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ട്.
അമേരിക്ക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കില്‍ അടുത്ത മൂന്ന് മണിക്കൂറിനകം പൊതുഭരണത്തിനായി തുക ലഭിക്കാതെ വരും.
https://www.facebook.com/Malayalivartha