കുവൈറ്റിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

കുവൈറ്റിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മുടപ്പല്ലൂര്‍ ചല്ലുവടി മണി-ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (38) ആണ് മരിച്ചത്. കുവൈറ്റിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന സതീഷ് അസുഖത്തെത്തുടർന്ന് നാട്ടില്‍ വന്നു ചികിത്സയ്ക്കു ശേഷം ആറു മാസം മുന്‍പാണു തിരികെ എത്തിയത്.
ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം രാവിലെ 8നു പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ നടത്തും. ഭാര്യ: അനിത. മക്കള്‍: അശ്വിന്‍, നിവേദ്യ.
https://www.facebook.com/Malayalivartha