സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിക്കപ്പെട്ടു; അപഹാസ്യപ്പെട്ടതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി ആത്മഹത്യ ശ്രമം; മണിക്കൂറുകൾക്കുള്ളിൽ ഷാർജാ പോലീസ് പറന്നെത്തിയപ്പോൾ......

യുഎഇ യിൽ സോഷ്യൽ മീഡിയയിൽ ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മണിക്കൂറുകൾക്കുള്ളിൽ ഷാർജാ പോലീസ് രക്ഷിച്ചു. 20 കാരിയായ ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കപ്പെടുകയും ഇതേത്തുടർന്ന് നിരവധി പരിഹാസങ്ങള്‍ നേരിടേണ്ടി വന്നതും പെൺകുട്ടിയെ ഏറെ അസ്വസ്ഥയാക്കിയിരുന്നു. തുടർന്നായിരുന്നു ഇത്തരത്തിലൊരു സാഹസത്തിനു പെൺകുട്ടി മുതിർന്നത്.
താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വീഡിയോ സന്ദേശം ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഷാര്‍ജ പോലീസ് ഉടന്‍ തന്നെ സന്ദേശം പ്രചരിപ്പിച്ച പെണ്‍കുട്ടിയെ കണ്ടെത്തി.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ആത്മഹത്യക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം പെൺകുട്ടിക്കുണ്ടായ ദുർഗ്ഗതിയെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha