സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ സഹോദരൻ തലാല്‍ രാജകുമാരന്‍ അന്തരിച്ചു

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ സഹോദരൻ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരൻ (87) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് റിയാദിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. മകന്‍ അബ്ദുല്‍ അസീസ് ബിന്‍ തലാലാണ് മരണവിവരം പുറത്തുവിട്ടത്. പരിഷ്‌കരണത്തിന് വേണ്ടി എപ്പോഴും വാദിച്ച രാജകുടുംബത്തിലെ വ്യത്യസ്തനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിെൻറ എട്ടാമത്തെ മകനായി ജനിച്ച ഇദ്ദേഹം ഒരു കാലത്ത് സൗദി രാജകുടുംബത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു . അതുകൊണ്ടുതന്നെ വിദേശത്ത് ഏറെ കാലം താസമിക്കേണ്ടിവന്നു.
പിന്നീട് അവസരം ലഭിച്ചപ്പോള്‍ തിരിച്ചെത്തിയപ്പോഴും രാജ്യം അടിമുടി മാറണമെന്ന് എപ്പോഴും നിലപാടെടുത്തു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് വാദിച്ച രാജകുമാരന്‍ കൂടി ആയിരുന്നു ഇദ്ദേഹം . അമീര്‍ തലാല്‍, സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
സൗദിയില്‍ ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് വാദിച്ചിരുന്ന തലാല്‍ രാജകുമാരന്‍ ഇതിനുവേണ്ടി രാജകുടുംബത്തിലെ ഒരുസംഘത്തെ ഒരുക്കിയിരുന്നു. സൗദി രാജകുടുംബത്തിനെതിരെ നിലപാടുകള്‍ എടുത്തിരുന്ന ഈജിപ്ത് ഭരണാധികാരി ജമാല്‍ അബ്ദുന്നാസറുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും ഡ്രൈവ് ചെയ്യാനുമുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് തലാല്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, സൈനിക ചെലവിന് കൂടുതല്‍ പണം വിനിയോഗിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഞായറാഴ്ചയാണ് തലാല്‍ രാജകുമാരന്റെ മൃതദേഹം ഖബറടക്കുക.
https://www.facebook.com/Malayalivartha