അഗ്നിശമന സേനയിലും സൗദിയിലെ സ്ത്രീകൾ

മാറ്റം ഉദിച്ചു വരുന്ന സൗദിയിൽ അഗ്നിശമന സേനയിൽ രണ്ട് സ്വദേശി വനിതകളുമുള്ളതായി റിപ്പോർട്ട്.ഇതാദ്യമായാണ് അഗ്നിശമന ജോലി രംഗത്ത് സൗദി സ്ത്രീകൾ രംഗത്തു കടന്നുവരുന്നത് . ആരാംകോം കമ്പനിയാണ് അഗ്നിശമന രംഗത്തെ പതിവുപരിശീലന പരിപാടിയിൽ രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തിയത്.
ആദ്യമായാണ് അഗ്നിശമന ജോലി രംഗത്ത് സൗദി സ്ത്രീകൾ രംഗത്തുവരുന്നതെന്നും ഇത് വളരേയേറെ സന്തോഷത്തിന് വക നൽകുന്ന കാര്യമാണിതെന്നും പ്രോഗ്രാം മേധാവി ഗസാൻ അബുൽഫറജ് പറഞ്ഞു.
അഗ്നിശമന വിഭാഗത്തിൽ ചേരുകയെന്നത് വലിയ സ്വപ്നമായിരുന്നുവെന്നും ഇപ്പോഴത് യഥാർഥ്യമായെന്നും പരിശീലനം നേടിയ ജാസി അൽ ദോസരി പറഞ്ഞു.അഗ്നിശമന ജോലിക്കാരാനായിരുന്നു പിതാവ്. താൻ പിതാവിന്റെ പാത പിന്തുടരുന്നതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നതായും അവർ പറഞ്ഞു.
കമ്പനിയിലെ അഗ്നിശമന ജോലിക്കാരിൽ ഒരാളാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി പരിശീലനം പൂർത്തിയാക്കിയ വനിത അബീർ അൽജബർ പറഞ്ഞു. സ്ത്രീകൾക്ക് കൂടി അഗ്നിശമന രംഗത്ത് പരിശീലനം നൽകുന്നതിലൂടെ ജോലികളിൽ എല്ലാവർക്കും തുല്യ അവസരം നൽകുകയാണ് ആരാംകോ ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha