സൗദിയിലെ തുറമുഖങ്ങളുടെ ചരിത്രം പറയുന്ന സ്റ്റാളുകൾക്ക് സന്ദർശകരുടെ വൻ തിരക്ക്

സൗദിയിലെ തുറമുഖങ്ങളുടെ ചരിത്രം പറയുന്ന ജനാദിരിയയിലെ സ്റ്റാളുകൾ കാണാൻ സന്ദർശകരുടെ വൻ തിരക്ക്.പൂർവികരുടെ തുറമുഖം, ഭാവി തുറമുഖം’ എന്ന പേരിൽ സൗദി തുറമുഖ അതോറിറ്റിയാണ് വലിയ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.
രണ്ട് ഭാഗമായിട്ടാണ് പ്രദർശനം. ഒന്ന് പഴയ തുറമുഖങ്ങളുടെ ചരിത്രവും വിവരിക്കുന്നതും, രണ്ടാമത്തേത് നിലവിലുള്ള തുറഖങ്ങളുടെ വർത്തമാനം വിവരിക്കുന്നതുമാണ്. പഴയ തുറമുഖങ്ങളുടെ ചരിത്രം വിവരിക്കുന്നതിനായി ഒരുക്കിയ സ്റ്റാൾ നാവിക നിരീക്ഷണ ടവറിന്റെ മാതൃകയിലാണ് സജ്ജീകരിച്ചിരിക്കുന്നത് . ഇതിൽ സൗദിയിലെ പഴയ തുറമുഖങ്ങളുടെ നേർചിത്രം കാണിക്കുന്ന 30 പഴയ ചിത്രങ്ങളുമുണ്ട്]
കപ്പലുകളിൽ ഉപയോഗിച്ചിരുന്ന വ്യത്യസ്ത വലിപ്പത്തിലുള്ള യന്ത്രസാമഗ്രികളും ഉപകരണങ്ങളും പ്രദർശനത്തിനുണ്ട്. രണ്ടാമത്തെ സ്റ്റാൾ ചരക്ക് കണ്ടെയ്നർ രൂപത്തിലാണ്. വിവിധ വലിപ്പത്തിലുള്ള കപ്പലുകളുടെ ചിത്രങ്ങളും രാജ്യത്തെ തുറമുഖങ്ങളെ പരിചയപ്പെടുത്തുന്ന വലിയ സ്ക്കെച്ചുകളും ഇതിലുണ്ട്. പോർട്ടിലെ പ്രധാന ജോലികളും മറ്റും സന്ദർശകർക്ക് പറഞ്ഞു കൊടുക്കാനും സംശയങ്ങൾ തീർക്കാനും കൗണ്ടറുകളും വലിയ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha