കുവൈറ്റില്‍ സ്വദേശി വത്ക്കരണ നടപടികള്‍ ആരംഭിച്ചു; പൊതുമേഖലയിൽ 2,799 വിദേശികളെ ഒഴിവാക്കി

കുവൈറ്റില്‍ സ്വദേശി വത്ക്കരണ നടപടികള്‍ ആരംഭിച്ചതോടെ പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികളെ പിരിച്ചുവിടുന്നതിനുള്ള പഞ്ചവത്സര പദ്ധതിയിൽ ആദ്യവർഷം 2,799 പേരെ പിരിച്ചുവിട്ടു. 2017-2018 മുതൽ അഞ്ച് വർഷത്തിനിടെ 41,000 വിദേശികളെ പിരിച്ചുവിട്ട് പകരം സ്വദേശികൾക്ക് നിയമനം നൽകുക എന്നതാണ് പദ്ധതി.വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നാണ് ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടത്. ആദ്യ വര്‍ഷം തന്നെ 1507 പ്രവാസികളെയാണ്കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പിരിച്ചു വിട്ടത്.
ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആകെ 2799 പ്രവാസികളില്‍ 54 ശതമാനം വരും ഇത്. 2018 ജൂലൈ 1 മുതല്‍ ഔഖാഫ് മന്ത്രാലയത്തില്‍ നിന്നും 436 പ്രവാസികളെയാണ് പിരിച്ചുവിട്ടത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 16 ശതമാനം വരും ഇത്.
ഇവരെ കൂടാതെ, ആരോഗ്യമന്ത്രാലയത്തിൽനിന്ന് 273പേരെയും ജല-വൈദ്യുതി മന്ത്രാലയം 158 പേരെയും ആഭ്യന്തരമന്ത്രാലയം 155 പേരെയും നീതിന്യായ മന്ത്രാലയം 62പേരെയും തൊഴിൽ മന്ത്രാലയം 40 പേരെയും വാർത്താവിതരണ മന്ത്രാലയം 35 പേരെയും ധനമന്ത്രാലയവും വിദേശമന്ത്രാലയവും ആറുപേരെ വീതവും പ്രതിരോധമന്ത്രാലയം 6 പേരെയും സേവനമന്ത്രാലയം 3 പേരെയും യുവജനകാര്യമന്ത്രാലയം 2 പേരെയും പിരിച്ചുവിട്ടു.
അതേസമയം രാജ്യത്ത് തൊഴിലന്വേഷകരായ സ്വദേശികളുടെ എണ്ണം 13,253 ആയതായി സിവിൽ സർവീസ് കമ്മിഷൻ വ്യക്തമാക്കി. 3540 പുരുഷന്മാരും 9,983 വനിതകളുമാണ് തൊഴിൽ രഹിതരായി ഉള്ളത്. അവരിൽ 12 മാസത്തിലേറെയായി തൊഴിൽ ഇല്ലാത്തവർ 45.66%വരും.
ആറ് മാസത്തിലേറെയായി തൊഴിലന്വേഷകരായി കഴിയുന്നവർ 10.31% ആണ്. കഴിഞ്ഞ സാമ്പത്തിക വർഷവുമായി തുലനം ചെയ്‌താൽ തൊഴിലന്വേഷകരുടെ നിരക്ക് കുറവാണെന്നും സിവിൽ സർവീസ് കമ്മിഷന്റെ സ്ഥിതിവിവര കണക്ക് വെളിപ്പെടുത്തുന്നു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കുറച്ചത് തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. ആറ് മാസത്തിനകം മിക്കവർക്കും തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha