ലോക കേരളസഭാ സമ്മേളനം ദുബായിൽ

ദുബായിൽ ഫെബ്രുവരി 15,16 തീയതികളില്‍ നടക്കുന്ന ലോക കേരള സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച യോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകി. 15 ,16, തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കും.
ലോകകേരള സഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സര്‍ക്കാരിന് 24 ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും. ലോക കേരള സഭയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തും. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും ദുബായിയില്‍ നടക്കുന്ന സമ്മേളനത്തില്‍ തയ്യാറാക്കും.
ആലോചനാ യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ, നോർക്ക സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക വൈസ് ചെയർമാൻമാരായ എം.എ.യൂസഫലി, കെ.വരദരാജൻ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, രവി പിള്ള, ഡോ.ആസാദ് മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
https://www.facebook.com/Malayalivartha