ദുബായിയിൽ ടാക്സിക്കായിയുള്ള കാത്തിരിപ്പിന് വിട

ദുബായിയിൽ നീണ്ട നേരത്തെ ടാക്സിക്കായുള്ള കാത്തിരിപ്പിന് വിട. ഇനി അഞ്ചു മിനിറ്റിൽ കൂടുതൽ ടാക്സിക്കായി കാത്തിരിക്കേണ്ടതില്ല . ദുബായിൽ പുതിയ ആപ്പായ കരീം ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാൻ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.ലോകത്തിലതാദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തുന്നത് .
യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ ടാക്സി സേവനം ലഭ്യമാകാൻ കരീമിന്റെ ഇ-ഹെയിൽ സംവിധാനത്തിന് സാധിക്കുമെന്ന് ആർ.ടി.എ. ചെയർമാൻ മാതർ അൽതായർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10,843 ടാക്സികളാണ് ഇ-ഹെയിലിന്റെ പരിധിയിൽ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും.
ലോകത്തെ വിവിധ ഇ-ഹെയിൽ കമ്പനികൾ ആർ.ടി.എ.യുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കരീമിനെയാണ് തിരഞ്ഞെടുത്തത്. ദുബായിലെ ലിമോസിനുകളുടെ സേവനത്തിനു നേരത്തേ കരീമുമായി ധാരണ ഉണ്ടാക്കിയിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ദുബായ് ടാക്സി ബുക്ക് ചെയ്യാൻ ഇ-ഹെയ്‌ലിലൂടെ സാധ്യമാകും. ആർ.ടി.എ.യ്ക്കു സ്വന്തമായി ഓൺലൈൻ സംവിധാനം ഉണ്ടെങ്കിലും കുറേക്കാലമായി നവീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാതർ അൽ തായർ ചൂണ്ടിക്കാട്ടി.
കരീം എം.ഡി. മുദസിർ ശൈഖ്, ആർ.ടി.എ. ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒരേ റൂട്ടിൽ പോകുന്ന മറ്റ് യാത്രക്കാരോടൊപ്പം ഷെയർ ടാക്സി എന്ന നിലയിൽ സേവനം ഉപയോഗിക്കാനും സാധിക്കും. ടാക്സി നിരക്കുകളിൽ മാറ്റമുണ്ടാകുകയില്ലെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha