റാസൽഖൈമയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസർഗോഡ് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് റാസൽഖൈമയിലെ കറാനിൽ മലയാളി യുവതി മരിച്ചു. ഹച്ച്സൺ കമ്പനി ഉദ്യോഗസ്ഥൻ പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യ ദിവ്യ (25)യാണു മരിച്ചത്. കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ്. മൃതദേഹം റാക് പൊലീസ് മോർച്ചറിയിൽ.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (2) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha