ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് യാത്രക്കാർക്ക് പ്രിയങ്കരം; സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്നുപോയത് 1.07 കോടി യാത്രക്കാരെന്ന് റിപ്പോർട്ട്
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്നുപോയത് 1.07 കോടി യാത്രക്കാരെന്ന് കണക്കുകൾ. അടുത്ത വർഷം യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ .
ദുബായ് വഴി പോകുന്ന യാത്രക്കാരുടെയും എണ്ണത്തിലും വലിയ വര്‍ധനവാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായില്‍ എമിഗ്രേഷന്‍ വേണ്ടി നൂതന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കാത്ത് നില്‍ക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കി സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്നു പോകാം. പാസ്പോര്‍ട്ടോ ഐഡി കാര്‍ഡോ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം നടപടി പൂര്‍ത്തിയാക്കി കടന്നു പോകാം എന്നത് സ്മാര്‍ട്ട് ഗേറ്റിനെ യാത്രക്കാര്‍ക്ക് പ്രിയങ്കരമാക്കി മാറ്റുന്നു.
https://www.facebook.com/Malayalivartha