സഹോദരിയെ വിദേശത്തെത്തിയ്ക്കാൻ സഹോദരൻ സഹോദരിയെ കല്യാണം കഴിച്ചു; വ്യാജ രേഖകൾ ചമച്ചെങ്കിലും ബന്ധുവിന്റെ പരാതിയിൽ കള്ളി വെളിച്ചത്തായി; സംഭവം ഇങ്ങനെ.....

ഓസ്ട്രേലിയന്‍ വിസയ്ക്കു വേണ്ടി സഹോദരനും സഹോദരിയും വിവാഹിതരായി. ഓസ്ട്രേലിയയില്‍ പോകണമെന്ന ആഗ്രഹത്താലാണ് പഞ്ചാബ് സ്വദേശികളായ സഹോദരനും സഹോദരിയും വിവാഹം ചെയ്തത്. ഓസ്ട്രേലിയയില്‍ താമസമാക്കിയ ഇവരെക്കുറിച്ച് ഒരു ബന്ധു പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്ത് എത്തിയത്.
2012 ലാണ് ഇവരുടെ വിവാഹം നടന്നത്. സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, പാസ്പോര്‍ട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവര്‍ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. സഹോദരന് ഓസ്ട്രേലിയയില്‍ താമസിക്കുവാനുള്ള സ്ഥിരതാമസ രേഖ ഉണ്ട്. സഹോദരിക്കും ഇവിടേക്കു വരുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയമ തടസം കാരണം ഇവര്‍ക്കു സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിവാഹിതരാകുവാന്‍ ഇവര്‍ തീരുമാനിച്ചത്. ഗുരുദ്വാരയില്‍ വച്ച് വിവാഹിതരായതിന്റെ സര്‍ട്ടിഫിക്കറ്റ് ഇവര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും പിന്നീട് ഇത് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രര്‍ ചെയ്തുവെന്നും കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന് ജയ് സിംഗ് പറഞ്ഞു.
അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്ട്രേലിയയിലാണ് താമസം. വ്യാജ രേഖകള്‍ നല്‍കിയാണ് ഇവരും വിദേശത്തേക്കു പോയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. വിദേശത്ത് പോകുവാനുള്ള ആഗ്രഹത്താല്‍ ആളുകള്‍ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ജയ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha