അബുദാബിയിൽ വലിയ മുസ്ലിം പള്ളിക്ക് കന്യക മാതാവിന്റെ പേര്

ത്രിദിന സന്ദർശനത്തിനായി യൂ എ ഇ മണ്ണിൽ ആദ്യമായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് രാവിലെ സന്ദർശിക്കുന്ന അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയോടു ചേർന്നുള്ള വലിയ മുസ്ലിം ആരാധനാലയത്തിനു യേശുക്രിസ്തുവിന്റെ മാതാവായ മേരിയുടെ പേര് നൽകിയത് അതി ശ്രദ്ധേയം.
യേശുവിന്റെ അമ്മ മേരിയുടെ മോസ്ക് (മേരി ദ മദർ ഓഫ് ജീസസ് മോസ്ക്) എന്നാണ് പേരിട്ടിരിക്കുന്നത്. അവർക്കു മേൽ സമാധാനം ഉണ്ടാകട്ടെ (പീസ് ബി അപ്പോണ്‍ ദെം) എന്നും മോസ്കിന്റെ ബോർഡിനു താഴെ എഴുതിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha