പ്രവാസി മലയാളി കുവൈത്തിലെ ജോലിസ്ഥലത്ത് മരിച്ചു

കുവൈത്തിൽ ജോലിസ്ഥലത്ത് വച്ച് പ്രവാസി മലയാളി നിര്യാതനായി. തൃശൂർ ചൂണ്ടല്‍ സ്വദേശി സഞ്ജയന് (കണ്ണൻ- 42) ആണ് മരിച്ചത്. മീനാ അബ്ദുല്ലയില് ജോലിയ്ക്കിടെ അസ്വസ്ഥനായതിനു പിന്നാലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഐകിയ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം.
പിതാവ്: പരേതനായ രവീന്ദ്രന്. മാതാവ്: സുഭദ്ര. ഭാര്യ: ബിനി. മക്കള്‍: ആദിദേവ്(ആറ്), ആദിലക്ഷ്യ (ഒന്ന്). സഹോദരിമാർ: സജിത, രഞ്ജിത. തിങ്കളാഴ്ച സബാഹ് ആശുപത്രിയിൽ പൊതു ദർശനത്തിന് വെച്ചശേഷം രാത്രി 8.30ന് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
വെൽഫെയർ കേരള കുവൈത്തിന്റെ ജനസേവന വിഭാഗമായ ടീം വെൽഫെയർ പ്രവർത്തകരും സലീം കൊമ്മേരിയും കൂടിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha