പ്രവാസികൾക്ക് സന്തോഷ വാർത്ത; ദുബായില്‍ പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു

ദുബായിയിൽ 50 കിടക്കകളുള്ള പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. ദുബായിയിലെ അല്‍ ഖിസൈസിലാണ് പുതിയ ആശുപത്രി തുറന്നിരിക്കുന്നത്.ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്തമിയാണ് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
പൊതു സ്പെഷ്യാലിറ്റികൾക്കു പുറമേ ന്യൂറോളജി അടക്കമുള്ള പുതിയ സ്പെഷ്യാലിറ്റി വകുപ്പുകളും ഉൾക്കൊള്ളുന്നതാണ് അൽ ഖിസൈസിലെ പുതിയ ആശുപത്രി. ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഫൗണ്ടർചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ദുബായ് ഹോൾഡിങ്സ് ചെയർമാൻ അബ്ദുള്ള അഹ്മദ് അൽ ഹബ്ബായ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
ഇതോടെ ദുബായിയിൽ പുതിയ ഒരു ആശുപത്രി കൂടി ആരംഭിച്ചതോടെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ വലിയ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്ന് ഹുമൈദ് അൽ ഖുത്തമി പറഞ്ഞു.
പുതിയ ഒരു ആശുപത്രി കൂടി ആരംഭിച്ചതോടെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ വലിയ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും ഹുമൈദ് അൽ ഖുത്തമി പറഞ്ഞു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ശൃംഖലയിലുള്ള 2500-ലധികം വരുന്ന ഡോക്ടർമാരുടെ സേവനം കൂടുതൽമികച്ച പരിചരണം യുഎഇയിൽ ലഭ്യമാക്കാൻ സജ്ജമായിരിക്കുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha