ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു

മെർസ് കൊറോണ വൈറസ് ബാധിച്ച് ഒമാനിൽ രണ്ടു പേർ മരണമടഞ്ഞു. ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് ബാധ തടയാനായി പ്രതിരോധ നടപടികൾ ശക്തമാക്കി തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി.എല്ലാ ആശുപത്രികളും ‘മെര്‍സി’നെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മെർസ് കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന രണ്ടു പേർ മരണപെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറയുന്നു.
അതേ സമയം, വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ആരോഗ്യകരമായ ശീലങ്ങൾ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴിൽ ബോധവത്കരണവും മുൻകരുതൽ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്.
വ്യക്തി, ഭക്ഷണ, പരിസര ശുചീകരണത്തില്‍ ശ്രദ്ധ വേണം. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ വായും മൂക്കും അടച്ചുപിടിക്കുകയും ശേഷം കൈകള്‍ വൃത്തിയാക്കുകയും വേണം. രോഗബാധ സംബന്ധിച്ച വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ കണക്കിലെടുക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha