മനാമയിൽ ജോലിയ്ക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

മനാമയിൽ ജോലിയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുന്നാവായ കൈത്തക്കര മഹലിലെ അലവി തിരുത്തി (40) ആണ് ഇന്നലെ രാത്രി ഒമ്പതോടെ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
എ.സി റിപ്പയറിങ് ഷോപ്പിലെ ജീവനക്കാരനായിരുന്ന അലവി കഴിഞ്ഞ എട്ട് വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha