സൗദിയില്‍ വിദേശി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

സൗദിയില്‍ വിദേശി തൊഴിലാളികളുടെ ആശ്രിതരായി രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം ജനുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികള്‍ ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ കവറേജ് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൗദി കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിയമമനുസരിച്ച് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഇഖാമ എടുക്കാനോ പുതുക്കാനോ സാധ്യമാവില്ല.
പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സേവനത്തിന് സമീപിക്കുന്നവര്‍ തങ്ങളുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സൗദിയില്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നേരത്തേ ലഭ്യമാണ്. സ്വകാര്യ കമ്പനികള്‍ ജോലിക്കാരന്റെ ആശ്രിതര്‍ക്ക് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കണമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha