പ്രവാസികള്‍ക്ക് ആജീവനാന്ത വിസയ്‌ക്കൊപ്പം വോട്ടവകാശവും

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ആജീവനാനന്ത വിസ അനുവദിക്കാനുള്ള നിയമം പ്രാബല്യത്തിലായി.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായി. പിഐഒ (പെഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒസിഐ (ഓവര്‍സീസ് സിറ്റിസന്‍ ഒഫ് ഇന്ത്യ) എന്നീ കാര്‍ഡുകള്‍ക്കു പകരമുള്ള സംവിധാനമായാണ് ഇതു നടപ്പാക്കുന്നത്. ഇതു നടപ്പിലാക്കാന്‍ 1955 ലെ പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റം വരുത്തി്.
പിഐഒ കാര്‍ഡ് ഉടമകളുടെ വിസ കാലാവധി പതിനഞ്ച് വര്‍ഷം മാത്രമായിരുന്നു. പുതിയ സംവിധാനത്തില്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരെ പരിഗണിക്കുന്നത് ഇന്ത്യന്‍ ഓവര്‍സീസ് കാര്‍ഡ് ഹോള്‍ഡര്‍ എന്ന ഒറ്റ ഗണത്തിലാകും .പുതിയ രീതി നിലവില്‍ വന്നതോടെ പിഐഒ, ഒസിഐ കാര്‍ഡുകള്‍ അപ്രസക്തമാകും. ഇന്ത്യയില്‍ താമസിക്കുമ്പോള്‍ ആറു മാസത്തിലൊരിക്കല്‍ പൊലീസ് സേ്റ്റഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയും ഇതോടൊപ്പം റദ്ദാകും.
പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു പടി കൂടി മുന്നോട്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഏത് ഇന്ത്യക്കാരനും ഏത് രാജ്യത്തുനിന്നും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്ന വിധത്തില്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം. അടുത്തു വരുന്ന ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ശ്രമം. വിജയമായാല്‍ രാജ്യവ്യാപകമായി നടപ്പാക്കും.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം, വോട്ടര്‍ പട്ടികയില്‍ പേര് കാണണം എന്നിവ മാത്രമായിരിക്കും നിബന്ധനകള്‍. ഗുജറാത്തില്‍ ഇന്നാരംഭിച്ച പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha