സ്വപ്ന നഗരത്തില്‍ എന്റെ സ്വപ്നവും സഫലമായി... ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രണ്ട് ആഡംബര കാറുകളും ഒരു ലക്ഷം ദിര്‍ഹവും മലയാളിയ്ക്ക് സമ്മാനം

ദുബായ് ഒരു സ്വപ്ന നഗരമാണ്. ആ നഗരത്തിന്റെ ഒരു ഭാഗമായി 32 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മലയാളിയായ വി. തരുവായുടെ (50) സ്വപ്നവും അവസാനം സഫലമായി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ നറുക്കെടുപ്പില്‍ തരുവായ്ക്ക് രണ്ട് ആഡംബര കാറുകളും ഒരു ലക്ഷം ദിര്‍ഹവും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ സമ്മാനം ലഭിച്ചു.
ബര്‍ദുബായിലെ ഗ്രോസറി കട ജീവനക്കാരനാണ് തരുവായ്. 1200 ദിര്‍ഹം മാത്രം മാസവരുമാനമുള്ള തരുവായ് വരുമാനത്തിന്റെ പകുതി ചെലവാക്കിയാണു കൂപ്പണുകളെടുത്തത്. 200 ദിര്‍ഹംനിരക്കുള്ള മൂന്നു കൂപ്പണുകള്‍ വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുത്ത് ഇന്‍ഫിനിറ്റി ക്യുഎക്‌സ് 50, ക്യൂഎക്‌സ് 60 എന്നീ കാറുകള്‍ നേടി, ഒപ്പം ഒരു ലക്ഷം ദിര്‍ഹവും.
ഡിഎസ്എഫില്‍ എല്ലാവര്‍ഷവും മൂന്നോ നാലോ കൂപ്പണുകള്‍ വാങ്ങുക പതിവാണ്. ഇത്തവണയും പതിവുപോലെ കൂപ്പണുകള്‍ വാങ്ങി. ദുബായ് ഒട്ടേറെപ്പേരുടെ ജീവിതഗതി മാറ്റിവരച്ചതാണ്. ഈ നഗരം ഒരിക്കല്‍ എന്റെയും ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അവസാനം ആ സ്വപ്നം എന്നെത്തേടിയെത്തി.
ബര്‍ദുബായില്‍ സ്വന്തമായി ഗ്രോസറി കട തുടങ്ങണം. ഭാര്യയ്ക്കും മൂന്നുകുട്ടികള്‍ക്കുമായി നാട്ടില്‍ വീട് വയ്ക്കണം ഇവയാണ് ആഗ്രഹങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha