ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മസ്‌ക്കറ്റിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കെ.ജി വണ്‍ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ഞായറാഴ്ച ആരംഭിച്ചത്. കെ.ജി സെക്കന്‍ഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതലും ഒന്നു മുതല്‍ ഒമ്പതു വരെ ക്‌ളാസുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച മുതലുമാണ് ആരംഭിക്കുക. തലസ്ഥാന നഗരിയിലെ മസ്‌കത്ത്, അല്‍ ഗൂബ്ര, അല്‍വാദി അല്‍കബീര്‍, ദാര്‍സൈത്ത്, സീബ്, മൊബേല ഇന്ത്യന്‍ സ്‌കൂളുകളിലേക്ക് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് പ്രവേശം നല്‍കുക. അടുത്ത മാസം 15 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷക്ക് ഏകജാലക സമ്പ്രദായമാണ് നടപ്പാക്കുന്നത്. അതിനാല്‍, ഒരു വിദ്യാര്‍ഥിക്ക് ഒരു അപേക്ഷ മാത്രമാണ് സമര്‍പ്പിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേഡും അപേക്ഷയില്‍ രേഖപ്പെടുത്തിയ ഇമെയില്‍ വഴിയോ എസ്.എം. എസ് വഴിയോ ലഭിക്കും. അപേക്ഷ പൂര്‍ണമായി പൂരിപ്പിച്ചശേഷം അപേക്ഷയുടെ കോപ്പിയെടുത്ത് കുട്ടിയുടെ പാസ്‌പോര്‍ട്ട് കോപ്പി, വിസ പേജ് കോപ്പി, രക്ഷിതാവിന്റെ റെസിഡന്റ് കാര്‍ഡ് കോപ്പി എന്നീ രേഖകളുമായി ആറ് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഏതെങ്കിലുമൊന്നിന്റെ അഡ്മിഷന്‍ സെല്ലില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. 15 റിയാലാണ് അപേക്ഷാ ഫീസ്. ഈ മാസം 18 മുതലാണ് സ്‌കൂളുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഫെബ്രുവരി 15 ആണ് അപേക്ഷ സ്‌കൂളുകളില്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
സ്‌കൂളുകളില്‍ അപേക്ഷാ ഫീ അടക്കുന്നതോടെ മാത്രമാണ് അപേക്ഷ പ്രാബല്യത്തില്‍ വരുക. അപേക്ഷാ ഫീ അടച്ചതിനുശേഷം അപേക്ഷയില്‍ മാറ്റം അനുവദിക്കുന്നതല്ല. സഹോദരങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ആറ് ഇന്ത്യന്‍ സ്‌കൂളുകളിലും രാവിലത്തെ ഷിഫ്റ്റുകള്‍ ഉണ്ടായിരിക്കും. ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത്, വാദി കബീര്‍ എന്നിവിടങ്ങളില്‍ വൈകുന്നേരത്തെ ഷിഫ്റ്റ് ഉണ്ടായിരിക്കും.
ഒന്നുമുതല്‍ അഞ്ചു വരെ ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്നത്. അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെ അന്വേഷണങ്ങള്‍ നടത്താവുന്നതാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുടമകള്‍ക്ക് മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക. എല്‍.കെ.ജി ഒന്നില്‍ 1380 സീറ്റുകളാണുള്ളത്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ 300, ദാര്‍സൈത്ത് 140, അല്‍ഗൂബ്ര 100, വാദി കബീറില്‍ രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളില്‍ 360, സീബ് 270, മൊബേല 210 എന്നിങ്ങനെയാണ് വിവിധ സ്‌കൂളുകളിലെ സീറ്റുകള്‍. കെ.ജി സെക്കന്‍ഡില്‍ ദാര്‍സൈത്ത്15, ഗൂബ്ര 2, സീബ് 60, മൊബേല 51 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകള്‍. ഒന്നാം ക്‌ളാസില്‍ ദാര്‍സൈത്ത് 105, ഗൂബ്ര 19, വാദികബീര്‍ വൈകുന്നേരം ഷിഫ്റ്റ് 105, സീബ് 16, മൊബേല 124 എന്നിങ്ങനെയാണ് ഒഴിവുകള്‍. മുതിര്‍ന്ന ക്‌ളാസുകളില്‍ മൊബേല ഇന്ത്യന്‍ സ്‌കൂളില്‍ മാത്രമാണ് കൂടുതല്‍ സീറ്റുകളുള്ളത്. സ്‌കൂള്‍ വാര്‍ഷികപ്പരീക്ഷ കഴിഞ്ഞ് അടക്കുന്നതോടെ കൂടുതല്‍ സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുമുണ്ട്.
https://www.facebook.com/Malayalivartha