പ്രവാസി വോട്ട്: കടമ്പകള്‍ ഒട്ടനവധി

പ്രവാസി വോട്ടിനുള്ള തെരഞ്ഞെടുപ്പു കമീഷന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപ്പാകാന്‍ ഇനിയും കടമ്പകളേറെ. ദീര്‍ഘകാലമായുള്ള തങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് പ്രവാസികള്‍ക്ക് ഏറെ ആഹ്‌ളാദം പകരുന്നുണ്ടെങ്കിലും ഏതുതരം വോട്ടിങ് രീതിയാണ് അംഗീകരിക്കപ്പെടുകയെന്നത് കണ്ടറിയണം. നിലവില്‍ പരിഗണനയില്‍ ഉള്ള രണ്ടു രീതികള്‍ക്കും മേന്മക്കൊപ്പം പോരായ്മകളുമുണ്ട്. അതില്‍ തീരുമാനം വന്നാല്‍ തന്നെ നിരവധി മന്ത്രാലയങ്ങളുടെ നിലപാടും നിയമ ഭേദഗതികളുമൊക്കെ നിയമം പ്രാബല്യത്തില്‍ വരുന്നതില്‍ നിര്‍ണായകമാകും.
ഇ-തപാല്‍ വോട്ടും പ്രോക്‌സി വോട്ടുമാണ് പരിഗണനയില്‍ ഉള്ളത്. പ്രവാസി വോട്ടര്‍ക്ക് വോട്ടുചെയ്യാനുള്ള ബാലറ്റ് ഓരോ മണ്ഡലത്തിലെയും റിട്ടേണിങ് ഓഫിസര്‍ വോട്ടറുടെ ഇ മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് ചെയ്യുക. ഇ-ബാലറ്റ് പേപ്പര്‍ തുറക്കാന്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാസ്വേഡ് വോട്ടറുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചുകൊടുക്കും.
ഈ രഹസ്യ പാസ്വേഡ് കിട്ടിയാല്‍ മാത്രമേ ഇ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ഇത്തരം സങ്കീര്‍ണമായ സാങ്കേതിക കുരുക്കുകള്‍ ഉള്ള ഈ സങ്കേതം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ആയിരക്കണക്കായ പ്രവാസികള്‍ ഉള്ള മണ്ഡലങ്ങളില്‍ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. സമയബന്ധിതമായി വോട്ടു രേഖപ്പെടുത്താന്‍ ഇതുവഴി കഴിയുമോ എന്ന ആശങ്ക ചില പ്രവാസികള്‍ പങ്കുവെക്കുന്നു.
സര്‍ക്കാര്‍ തുടക്കത്തില്‍ അനായാസമെന്ന നിലയില്‍ ഇതു അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ആശങ്ക. സൈനികര്‍ക്കും മറ്റും ഇപ്പോള്‍ തന്നെ പ്രോക്‌സി വോട്ട് നിലവിലുണ്ടെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
നെറ്റ്വര്‍ക്ക് തകരാറുകള്‍, മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍, മൊബൈലില്‍ ലഭിക്കുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാസ്വേഡ് എന്നിവ വോട്ടിങ്ങിനെ ബാധിച്ചേക്കാം. ഇതുകൂടാതെയാണ് ഗള്‍ഫില്‍ താഴ്ന്ന നിലയില്‍ ജോലി ചെയ്യുന്നവരുടെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവരുടെയും വൃദ്ധരുടെയും ബുദ്ധിമുട്ടുകള്‍.
ഇത്തരക്കാര്‍ക്ക് അപ്പോള്‍ സാങ്കേതിക വിദ്യയില്‍ പരിചിതരായവരുടെ സേവനം തേടേണ്ടിവരും. വോട്ടിങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതിലാകും ഇതുചെന്നത്തെുക.
സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനാക്കി വോട്ടുചെയ്യാന്‍ ചുമതലപ്പെടുത്തുന്ന പ്രോക്‌സി വോട്ടിനും പോരായ്മകള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഈ പകരക്കാരെ നിശ്ചിതഫോറത്തില്‍ നോട്ടറി അല്‌ളെങ്കില്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് അധികാരപ്പെടുത്തേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha