അമിത നിരക്ക് പരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ

തിരക്കേറിയ സമയങ്ങളില്‍ അമിതനിരക്ക് ഈടാക്കുന്നത് ഉള്‍പ്പെടെ എയര്‍ ഇന്ത്യക്കെതിരായ പ്രവാസികളുടെ പരാതികള്‍ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കുമെന്ന് ദുബൈ,വടക്കന്‍ എമിറേറ്റുകളുടെ ചുമതലയുള്ള മാനേജര്‍ പ്രേം സാഗര്‍ വ്യക്തമാക്കി. ഒക്ടോബറില്‍ ചുമതലയേറ്റ ശേഷം പ്രവാസികളുടെ പരാതികളും നിര്‍ദേശങ്ങളും പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണ്. അതേസമയം ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കൂട്ടി എയര്‍ ഇന്ത്യ പ്രവാസികളെ പിഴിയുകയാണെന്ന ആരോപണം തള്ളിയ അദ്ദേഹം ഇതുസംബന്ധമായ രേഖകള്‍ കാണിച്ചപ്പോഴാണ് ഇതേക്കുറിച്ച് പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയത്.
മറ്റു വിമാനക്കമ്പനികളെല്ലാം ഒരു വര്‍ഷം മുമ്പ് വരെ ടിക്കറ്റ് നിരക്ക് മുന്‍കൂട്ടി പ്രഖ്യാപിക്കുമ്പോള്‍ എയര്‍ ഇന്ത്യ ഏതാനും മാസം മുമ്പ് ഉയര്‍ന്ന നിരക്കിട്ട് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുകയാണ് പതിവ്. സാധാരണക്കാരായ പ്രവാസികള്‍ കുറഞ്ഞ നിരക്ക് ലഭിക്കാന്‍ വേണ്ടി യാത്ര മുന്‍കൂട്ടി നിശ്ചയിച്ച് നേരത്തെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് ലഭ്യമായിരിക്കില്ല. കുറഞ്ഞുനിരക്ക് പ്രതീക്ഷിച്ച് മറ്റു കമ്പനികളെ സമീപിക്കാതെ കാത്തിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യ വലിയ നിരക്ക് പ്രഖ്യാപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം പരിശോധിച്ച് പരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha