ഹജ്ജിന് 19 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ

ഹജ്ജിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കല്‍ 19ന് ആരംഭിക്കും. മുംബൈയില്‍ ചേര്‍ന്ന സംസ്ഥാനങ്ങളിലെ ഹജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. തീര്‍ഥാടകര്‍ക്ക് ഇ-പേമെന്റ് സംവിധാനവുമുണ്ടാകും. 70 വയസ്സ് തികഞ്ഞവര്‍ക്കും നാലാം വര്‍ഷ അപേക്ഷകര്‍ക്കും ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാവുന്നതാണ്. അതേസമയം, ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ കംപ്യൂട്ടര്‍ പ്രിന്റ് ഹജ് കമ്മിറ്റിക്കു സമര്‍പ്പിക്കണം.
ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കുന്നതിന് അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. കംപ്യൂട്ടറില്‍ത്തന്നെ കവര്‍ നമ്പര്‍ പരിശോധിക്കാനും തുടര്‍ അപേക്ഷ നല്‍കാനുമുള്ള സൗകര്യം അടുത്ത വര്‍ഷമുണ്ടാകും.
കേരളത്തിന്റെ ഹജ് പരിശീലന സമ്പ്രദായം, അപേക്ഷകര്‍ക്ക് കാന്‍സല്‍ ചെയ്യാനുള്ള സംവിധാനം എന്നിവ മാതൃകാപരമെന്നു പ്രതിനിധികളുടെ യോഗം വിലയിരുത്തി. മറ്റു സംസ്ഥാനങ്ങളും ആ മാതൃക സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
കേരളത്തില്‍ 274 ഹജ് ട്രെയിനര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. അവര്‍ക്ക് 16ന് പരിശീലനം നല്‍കും. സംസ്ഥാന ഹജ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പുത്തലത്ത് കേരളത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha