അവധിക്കാലം; എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബായില്‍നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍

സ്‌കൂള്‍ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദുബായില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് സിഇഒ കെ. ശ്യാം സുന്ദര്‍ പറഞ്ഞു. എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അധികം സര്‍വ്വീസുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കും. സ്‌കൂള്‍ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നും ശ്യാം സുന്ദര്‍ വ്യക്തമാക്കി.
എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് യു.എ.ഇയിലേക്കുള്ള ഓണ്‍ലൈന്‍ വിസ സംവിധാനം അധികം വൈകാതെ തന്നെ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ്പ്രസിന്റെ സാറ്റലൈറ്റ് ഓഫീസ് ഷാര്‍ജയിലെ അല്‍അറൂബ സ്ട്രീറ്റില്‍ തുറക്കും. ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളില്‍ നിന്നായി യു.എ.ഇയിലേക്ക് ആഴ്ചയില്‍ 100 സര്‍വ്വീസുകളാണ് ഇപ്പോള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha