അബുദാബിയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു; കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കുളുത്തൂര്‍ പുത്തൂര്‍ പടി തടത്തില്‍ പടിഞ്ഞാറ്റേതില്‍ അജിത് കുമാരാണ് മരിച്ചത്

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി കൊറോണബാധയെ തുടർന്ന് മലയാളികൾ മരണമടയുകയാണ്. ഇന്ന് കൊറോണ ബാധിതനായ പ്രവാസി മലയാളി അബുദാബിയിൽ മരിച്ചതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കുളുത്തൂര്‍ പുത്തൂര്‍ പടി തടത്തില്‍ പടിഞ്ഞാറ്റേതില്‍ അജിത് കുമാര്‍ (47) കോവിഡ് 19 ബാധിച്ച് അബുദാബിയിൽ മരിച്ചത്. യൂണിവേഴ്‌സിറ്റി ജനറല്‍ ട്രാന്‍സ്‌പോര്‍ട് ഉദ്യോഗസ്ഥനാണ്. ഭാര്യയും മക്കളും ഭാര്യാമാതാവും അബുദാബിയിലുണ്ട്. ഇതോടുകൂടെ യുഎഇയിൽ 11ഉം ഗൾഫിൽ പതിനാലും മലയാളികളാണ് കൊറോണ ബാധിച്ചു മരിച്ചത്. 10484പേര്‍ക്ക് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ ദുബായിൽ മരിച്ച പ്രവാസി മലയാളി കാസർകോട് മഞ്ചേശ്വരം ദര്‍മ്മനഗര്‍ മുന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ലാണ്. ഇതോടെ യുഎഇയിൽ പതിനൊന്നും ഗൾഫിൽ പതിനാലും മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഭൂരിഭാഗവും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്ന കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിക്കുകയുണ്ടായി. വൈകിട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പുതിയ കർഫ്യൂ സമയം എന്നത്. റംസാൻ മാസം കഴിയുന്നതുവരെ പൊതു അവധി നീട്ടാനും തീരുമാനമായിരിക്കുകയാണ്. കുവൈത്തില്‍ വൈറസ് ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം 1132ആയി
അതോടൊപ്പം തന്നെ വിവിധ വിദേശരാജ്യങ്ങളിലായി മരിച്ച പ്രവാസി മലയാളികളുടെ ആകെ എണ്ണം 41 ആയി. കഴിഞ്ഞ ദിവസം ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവർ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ മരണ സംഖ്യ 190 ആയി. ഗള്‍ഫില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോളമായി ഉയർന്നു. അതേസമയം കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ ഖത്തറിലെത്തിയവര്‍ക്ക് വിസാ കാലാവധി നീട്ടാതെ തന്നെ ഖത്തറില്‍ തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. വിസാ കാലാവധി കഴിഞ്ഞവര്‍ പിഴ ഒടുക്കേണ്ടതില്ല. കൊവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha