"ആ വലിയ മനസ്സിൻെറ നന്മകൊണ്ട് ഈ കോവിഡ് കാലത്ത് 500 ൽ അധികം അർഹതയുളളവരെ കണ്ടെത്തി ഇതുവരെ ഭക്ഷണകിറ്റുകൾ നൽകി..."; പ്രവാസികൾക്ക് വളരെ വലിയ താങ്ങായി അജ്ഞാതൻ,നന്ദി പറഞ്ഞ് അഷ്‌റഫ് താമരശ്ശേരി

കൊറോണ വ്യാപനത്തെ തുടർന്ന് ലോകം മുഴുവനും ലോക് ഡൗണിലായതിനാൽ തന്നെ പല ഭാഗത്തും പെട്ടുപോയാൽ നമ്മുടെ പ്രവാസികളാണ്. പ്രവാസികളുടെ ആകുലതകളും വ്യാകുലതകളും ഉൾക്കൊണ്ട നമ്മുടെ സർക്കാർ അവരെ നാട്ടിലെത്തിക്കാൻ തക്കതായ വഴികൾ തേടുകയാണ്. അത്തരം ഒരു സാഹചര്യം നിലനിൽക്കെ തന്നെ നമ്മുടെ സ്വന്തം പ്രവാസികളെ സഹായിക്കാൻ ഒത്തിരിയേറെ സുമനസുകൾ അവർക്കൊപ്പം ഉള്ളത് വളരെ പ്രശംസനീയം തന്നെയാണ്.
അത്തരം ഒരു പ്രവർത്തി, ആരും അറിയാതെ പ്രവാസികളെ സഹായിക്കാൻ മുന്നോട്ട് വന്ന ഒരു പ്രവാസിയെപ്പറ്റി വെളിപ്പെടുത്തുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.ദ്യശ്യ മാധ്യമങ്ങളിലും ഫോട്ടോയും Post ചെയ്ത് പൊങ്ങച്ചം കാണിക്കുന്നവർ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയും നന്മ നശിച്ചിട്ടില്ലാത്ത മനുഷൃർ ഉണ്ടല്ലോ എന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ട് പോയി.ആ വലിയ മനസ്സിൻെറ നന്മകൊണ്ട് ഈ കോവിഡ് കാലത്ത് 500 ൽ അധികം അർഹതയുളളവരെ കണ്ടെത്തി ഇതുവരെ ഭക്ഷണകിറ്റുകൾ നൽകാൻ സാധിച്ചു എന്നാണ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
രഹസ്യമായും പരസ്യമായും ദാനം ചെയ്യാം. പരസ്യമായ ദാനം, നല്‍കുന്ന വ്യക്തിയുടെ പരസ്യപ്പലകയല്ല. മറിച്ച് ദാനം എന്ന മഹത് കര്‍മത്തിന്റെ പരസ്യമാണ്. അതോടൊപ്പം രഹസ്യമായി ചെയ്യുന്നതിന്റെ മേന്മകള്‍ വളരെ വലുതാണ്.രഹസൃമായി ദാനം നൽകുന്നവനും ദെെവവും തമ്മിലുളള കരാർ മാത്രമാണ്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു സുഹൃത്ത് എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. തിരക്കിനിടയിൽ ഞാൻ നിൽക്കുന്ന സ്ഥലത്ത് വന്ന് എൻെറ കയ്യിൽ അമ്പതിനായിരം ദിർഹംസ് തന്നിട്ട് പറഞ്ഞു.
ഈ സമയത്ത് ഒട്ടനവധി മനുഷ്യർ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുന്നുണ്ട് അക്ഷറഫ് ഭായി ഈ Cash അതിന് വേണ്ടി ഉപയോഗിക്കുക.അദ്ദേഹത്തിൻെറ പേര് ഒരിക്കലും ഒരിടത്തും പരാമർശിക്കരുതെന്ന് മുന്നറിയിപ്പും നൽകി.ഇന്നത്തെ കാലത്ത് ചെറിയ എന്തെങ്കിലും സഹായം ചെയ്തതിൻെറ പേരിൽ സമൂഹ മാധൃമങ്ങളിലും.ദ്യശ്യ മാധ്യമങ്ങളിലും ഫോട്ടോയും Post ചെയ്ത് പൊങ്ങച്ചം കാണിക്കുന്നവർ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയും നന്മ നശിച്ചിട്ടില്ലാത്ത മനുഷൃർ ഉണ്ടല്ലോ എന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ട് പോയി.ആ വലിയ മനസ്സിൻെറ നന്മകൊണ്ട് ഈ കോവിഡ് കാലത്ത് 500 ൽ അധികം അർഹതയുളളവരെ കണ്ടെത്തി ഇതുവരെ ഭക്ഷണകിറ്റുകൾ നൽകാൻ സാധിച്ചു.
ഇങ്ങനെയൊരു അത്യാവശൃ സമയത്ത് മനസ്സറിഞ്ഞ് സഹായിക്കാൻ കാണിച്ച എൻെറ സുഹൃത്തിനും കുടുംബത്തിനും എല്ലാ വിധ നന്മങ്ങളും പടച്ചവൻ നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ധനം മനുഷ്യന് നല്‍കിയത് ദെെവമാണ്. അതിന്റെ അടിയാധാരം ദെെവത്തിൻെറ പേരിലാണ്. ധനം അതിന്റെ അടിസ്ഥാന ഉടമയായ ദെെവത്തിന് തിരിച്ചുകൊടുക്കേണ്ടത് അത് അത്യാവശ്യമുള്ള സമയത്ത് മറ്റുളളവർക്ക് വെറുതെ കൊടുത്തുകൊണ്ടാണ്.
https://www.facebook.com/Malayalivartha