കാമുകിയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ പ്രവാസി ആത്മഹത്യ ചെയ്തു; വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തേക്ക് കുതിച്ചെത്തി, അതിനു മുൻപ് മരണം കീഴടക്കുകയായിരുന്നു

കാമുകിയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ പ്രവാസി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കുവൈത്തിലെ ഫര്‍വാനിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇദ്ദേഹം ആത്മഹത്യാ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ആത്മഹത്യ തത്സമയം കാണുന്നതിനായി കാമുകിയെ കാണിക്കുവാൻ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു.
അതോടൊപ്പം തന്നെ ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്ത് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥര്രാണ് അറിയിച്ചത്. കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയുണ്ടായി.
കൊറോണ വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും ലോക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കാൻ സാധിക്കുമോ എന്ന സാധുത അന്വേഷിച്ചുവരികയാണ്. അതോടൊപ്പം തന്നെ കൂടുതൽ അന്വേഷണം വേണമെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. അതോടൊപ്പം തന്നെ പ്രണയ നൈരാശ്യമാകാം എന്നാണ് പ്രാഥമിക റിപ്പോർട്ടിലൂടെ മനസിലാക്കാൻ കഴിഞ്ഞത്.
https://www.facebook.com/Malayalivartha