പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാൻ പുതിയ സൗകര്യമൊരുക്കി സൗദി അറേബ്യ

കൊറോണ കാരണം ജന്മ നാട്ടിലേക്ക് മടങ്ങാനാകാതെ വിദേശത്ത് കുടുങ്ങി കിടക്കുന്നത് ലക്ഷങ്ങളാണ്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് സൗദി അറേബ്യ. 'ഔദ' എന്ന പേരിലാണ് സൗദി ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവില്‍ എക്‌സിറ്റ് റീ എന്‍ട്രി, എക്‌സിറ്റ് വിസ കൈയിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.
സൗദി ജവാസത്തിന്റെ 'അബ്ഷിര്‍' വഴി ഓണ്‍ലൈനായാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്. 'അബ്ഷിര്‍'പോര്‍ട്ടല്‍ സന്ദര്‍ശിച്ച് 'ഔദ' എന്ന ഐക്കണ്‍ സെലക്‌ട് ചെയ്യണം. ശേഷം കാണുന്നകോളത്തില്‍ ഇഖാമ നമ്ബര്‍, ജനന തീയതി, മൊബൈല്‍ നമ്ബര്‍, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നീ വിവരങ്ങള്‍ പൂരിപ്പിക്കണം. അപേക്ഷ സ്വീകരിച്ചാല്‍ യാത്രയുടെ തീയതി, ടിക്കറ്റ് നമ്ബര്‍, ബുക്കിംഗ് വിവരങ്ങള്‍ എന്നിവ വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കും. ഇതനുസരിച്ച് അപേക്ഷകന് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താനാകും.
റിയാദ് കിംഗ് ഖാലിദ്, ജിദ്ദ കിംഗ് അബ്‌ദുള്‍ അസീസ്, മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ്, ദമ്മാം കിംഗ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയായിരിക്കും യാത്ര. അബ്ഷിര്‍പോര്‍ട്ടലില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും നിലവില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികാരികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha