റമദാൻ മാസത്തിൽ യുഎഇയുടെ കരുതൽ; പ്രവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം തടവുകാര്‍ക്ക് മോചനം നൽകാനൊരുങ്ങി യുഎഇ

കൊറോണ വ്യാപനത്തെ തുടർന്ന് യുഎഇയുടെ സഹായ ഹസ്തം നാം മനസുകൊണ്ട് അറിഞ്ഞതാണ്. ഈ ഒരു പ്രതിസന്ധിഘട്ടത്തിലും നമ്മുടെ പ്രവാസികളെ കൈവിടാതെ അകമഴിഞ്ഞ് സഹായം ചെയ്യുന്നതും സ്വദേശികളെന്നോ വിദേശികളെന്നോ ഭേദമില്ലാതെ കരുതൽ സ്പർശം നല്കുന്നതുമെല്ലാം ആ രാഷ്ട്രത്തോടുള്ള ആദരവ് കൂടുതൽക്കുകയാണ് ചെയ്യുന്നത്. കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിക്കിടയിലും പുണ്യ മാസത്തിൽ പുണ്യം ചെയ്യാനൊരുങ്ങുകയാണ് യുഎഇ.
ഇതേതുടർന്ന് റമദാനില്‍ യുഎഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം തടവുകാരെ മോചിപ്പിക്കുമെന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. പുണ്യമാസത്തിന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം നല്‍കുന്ന എമിറാത്തിലെ പരമ്പരാഗത രീതി പിന്തുടരുന്നതിന്റെ ഭാഗമായാണ് നല്ല നടപ്പില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം നല്‍കുന്നത്.
ഇതേതുടർന്ന് 1511 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചു. ശൈഖ് ഖലീഫയുടെ ഉത്തരവിന് പിന്നാലെ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാരുടെ മോചനം പ്രഖ്യാപിക്കുകയുണ്ടായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം റമദാന്‍ മാസത്തില്‍ 874 തടവുകാരെയാണ് മോചിപ്പിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ദുബായ് പൊലീസുമായി ഏകോപിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ ഏഅല്‍ ഹുമൈദാന്‍ വ്യക്തമാക്കുകയുണ്ടായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 124 പേരെയാണ് റമദാന് മുന്നോടിയായി മോചിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha