പ്രവാസി വ്യവസായ പ്രമുഖന്‍ മാനന്തവാടി അറക്കല്‍ പാലസിലെ അറക്കല്‍ ജോയി അന്തരിച്ചു

പ്രവാസി വ്യവസായ പ്രമുഖന്‍ മാനന്തവാടി അറക്കല്‍ പാലസിലെ അറക്കല്‍ ജോയി(52) അന്തരിച്ചു. കപ്പല്‍ ജോയി എന്നാണ് അറിയപ്പെട്ടിരുന്നത്. കുടുംബ സമേതം ദുബയിയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങള്‍ നല്‍കിയതുള്‍പ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. വഞ്ഞോട് സ്വദേശിയാണ്. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിങ് പാര്‍ട്ണറും ആണ്. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി. പിതാവ്: ഉലഹന്നാന്‍.
ജോയ് ഒരു വര്‍ഷം മുമ്പ് താമസമാരംഭിച്ച മാനന്തവാടിയിലെ അറക്കല്‍ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. 45,000 ചതുരശ്ര അടി വിസ്താരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് വീട് രൂപകല്‍പന ചെയ്തത്. യുഎഇ കേന്ദ്രീകരിച്ച് ക്രൂഡ് ഓയില്‍ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടില്‍വന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികളാണ്
.ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം നടന്നത്. മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ജോയി അറയ്ക്കല്‍ ഒരു വര്‍ഷം മുമ്പ് മാനന്തവാടി ടൗണില്‍ നിര്‍മ്മിച്ച ' അറയ്ക്കല്‍ പാലസ' എന്ന വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണെന്ന വിശേഷണം നേടിയതാണ്.
അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി. പിതാവ് ഉലഹന്നാന്‍.
https://www.facebook.com/Malayalivartha