"ഞങ്ങൾ പ്രവാസികൾ ശുഭപ്രതീക്ഷക്കാരാണ്.അങ്ങനെയാണ് ഇത്രയും നാളും ജീവിച്ചിതും, ജീവിച്ചോണ്ടിരിക്കുന്നതും"; പ്രവാസികളോടുള്ള കേന്ദ്രത്തിന്റെ മൗനം, പ്രധാനമന്ത്രിക്ക് കത്തയച്ച് അഷ്‌റഫ് താമരശ്ശേരി
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാതെ മൗനം അവലംബിക്കുന്ന കേന്ദ്രത്തിന് മെയിൽ അയച്ച് അഷ്‌റഫ് താമരശ്ശേരി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്ക പോലും വിദേശങ്ങളിൽ നിന്നും അവരുടെ പൗരന്മാരെ മടക്കി കൊണ്ട് പോകുന്നു. ഇൻഡ്യയിൽ കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉളളത്. എന്നിട്ടും കേന്ദ്രം മൊഴിയുന്നില്ല എന്നതാണ് അഷ്‌റഫ് താമരശേരി ഫാസെൻബുക്കിൽ കുറിക്കുന്നത്.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്;
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നമ്മുടെ രാജ്യം നടപ്പിലാക്കിയ രാജ്യാന്തര യാത്രാ വിലക്ക് നീക്കണമെന്ന് ആവശൃപ്പെട്ട് കൊണ്ട് ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ഒരു Mail അയച്ചിട്ടുണ്ട്.ഈ യാത്രാ വിലക്ക് കാരണം പ്രവാസികളുടെ ജീവിതത്തെയാണ് രൂക്ഷമായി ബാധിക്കുന്നത്.ഭക്ഷണമല്ല കാര്യം,അത് ഇവിടെ നിന്നും ആവോളം കിട്ടുന്നുണ്ട്.അന്നം തരുന്ന ഈ രാജ്യം ഞങ്ങളെ ഒരിക്കലും പട്ടിണിക്കിടില്ല.ഇവിടെ സാമ്പത്തികമായും മാനസികമായും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ വയ്യ.നോക്കു ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്ക പോലും വിദേശങ്ങളിൽ നിന്നും അവരുടെ പൗരന്മാരെ മടക്കി കൊണ്ട് പോകുന്നു. ഇൻഡ്യയിൽ കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉളളത്.
ആ സംസ്ഥാനത്തിലെ മുഖ്യമന്ത്രി അങ്ങേക്ക് ഉറപ്പ് നൽകി കഴിഞ്ഞു.മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാനുളള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകത്ത് തന്നെ മാത്യകയായ കേരളമാണ് അങ്ങേക്ക് വാക്ക് തന്നത്. പ്രവാസികളിൽ നിന്ന് രോഗം മറ്റുളളവരിലേക്ക് പകരാതിരിക്കാനുളള എല്ലാവിധ സംവിധാനങ്ങളും കേരള ഗവൺമെൻ്റും മറ്റ് സംഘടനകളും ഒരുക്കി കഴിഞ്ഞു.ഒരു പൗരൻെറ മൗലികവകാശമാണ് സ്വന്തം രാജ്യത്തിലേക്ക് വരണമെന്നുളളത്. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോവുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഇതുവരെ അനുകൂലമായ ഒരു തീരുമാനം എടുക്കാത്തത് ഭൂരിപക്ഷം പ്രവാസികളെയും വേദനിപ്പിക്കുന്നു.
ഞങ്ങൾ പ്രവാസികൾ ശുഭപ്രതീക്ഷക്കാരാണ്.അങ്ങനെയാണ് ഇത്രയും നാളും ജീവിച്ചിതും, ജീവിച്ചോണ്ടിരിക്കുന്നതും.ഒരു ഓട്ടറിക്ഷാക്കാരൻ സ്വന്തം മകളുടെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ അതിന് പോലും നന്ദി പറഞ്ഞോണ്ട് മറുപടി നൽകുന്ന അങ്ങ്,സാധാരണക്കാരൻെറ പ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് താങ്കൾ എന്നാണ് സോഷ്യൽ മീഡിയയും അങ്ങയുടെ പാർട്ടിയും അങ്ങയെ വാഴ്ത്താറുളളത്.സാമൂഹ്യപ്രവർത്തനത്തിന് കഴിഞ്ഞ അങ്ങയുടെ ഗവൺമെൻ്റ് തന്നെ പ്രവാസി ഭാരതീയ അവാർഡ് തന്ന് എന്നെ ആദരിച്ച ആ പ്രവിലേജിൽ ഞാൻ അപേക്ഷിക്കുകയാണ് എൻെറ mail ന് അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha