യു.എ.ഇയില്‍ 518 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 8756ലേക്ക്

യു.എ.ഇയില്‍ 518 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം 500ലേറെ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരുടെ എണ്ണം 8756ലേക്ക് ഉയര്‍ന്നു. വ്യാഴാഴ്ച നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 56 ആയി. മരണപ്പെട്ട നാല് പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 1637 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. വ്യാഴാഴ്ച 91 പേര്‍ രോഗമുക്തരായി.
ബഹ്‌റൈനില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞ പ്രവാസി മരിച്ചു. 36 വയസുള്ള പ്രവാസിയാണ് മരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.
കോവിഡ് ബാധിച്ച് വ്യാഴാഴ്ച സൗദി അറേബ്യയില്‍ ആറ് വിദേശികളും ഒരു സ്വദേശിയും മരിച്ചു. 23നും 67നും ഇടയില്‍ പ്രായമുള്ള ആറ് വിദേശികള്‍ മക്കയിലും ജിദ്ദയിലുമാണ് മരിച്ചത്. മക്കയില്‍ നാലും ജിദ്ദയില്‍ രണ്ടും വിദേശികളാണ് മരിച്ചത്. ജിദ്ദയില്‍ മരിച്ച സൗദി പൗരന് 69 വയസുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 121 ആയി ഉയര്‍ന്നു. പുതുതായി 1158പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് ഏഴാം ദിവസവും തുടര്‍ന്ന ഫീല്‍ഡ് സര്‍വേയിലൂടെയാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. പുതിയ രോഗികളില്‍ 15 ശതമാനം മാത്രമാണ് സ്വദേശികള്‍. 85 ശതമാനവും വിദേശികളാണെന്നും ഇൗയാളുകളെ മുഴുവന്‍ കണ്ടെത്തിയത് ആരോഗ്യവകുപ്പ് താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട് ചെന്ന് നടത്തിയ ആരോഗ്യ പരിശോധനയിലൂടെയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 13930 ആയി. ഇവരില്‍ 1925 പേര്‍ സുഖം പ്രാപിച്ചു. ബുധനാഴ്ച 113 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 11884 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 93 പേര്‍ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവര്‍.
ആരോഗ്യ വകുപ്പിെന്റ 150ലേറെ മെഡിക്കല്‍ ടീമുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീല്‍ഡ് സര്‍വേയുമായി രംഗത്തുള്ളത്. നാലുപേര്‍ കൂടി പുതുതായി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 49 ആയി.
പുതിയ രോഗികള്‍:മദീന 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78, ദമ്മാം 43, ജുബൈല്‍ 40, ത്വാഇഫ് 32, അല്‍ഖോബാര്‍ 28, ഉനൈസ 13, ബുഖൈരിയ 11, തബൂക്ക് 10, ഹാഇല്‍ 9, അല്‍ഹദ 5, റാബിഗ് 5, യാംബു 4, അബഹ 1, ഖത്വീഫ് 1, ദഹ്റാന്‍ 1, അല്‍ബാഹ 1, അറാര്‍ 1, നജ്റാന് 1, അഖീഖ് 1, ദറഇയ 1, ഹഫര്‍ അല്‍ബാത്വിന്‍ 1, അല്‍ഖുറുമ 1, ഉമുല്‍ ദൂം 1, അല്‍മന്‍ദഖ് 1, വാദി അല്‍ഫറഅ് 1
മരണസംഖ്യ:മക്ക 49, മദീന 32, ജിദ്ദ 22, റിയാദ് 6, ഹുഫൂഫ് 3, ജീസാന്‍ 1, ഖത്വീഫ് 1, ദമ്മാം 1, അല്‍ഖോബാര്‍ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈല്‍ 1, അല്‍ബദാഇ 1, തബൂക്ക് 1.
https://www.facebook.com/Malayalivartha