കുടുംബംത്തെ ദോഹയിൽ തനിച്ചാക്കി ശിഹാബുദ്ദീൻ ഉറങ്ങുന്നു പിറന്ന മണ്ണിൽ..

കോവിഡ്പ്രതിസന്ധി തുടങ്ങിയതിന് ശേഷം വിദേശത്തുള്ള പ്രവാസികൾ ദുരിതത്തിൻെറ നടുക്കടലിലാണ്. നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോലും കഴിയുന്നില്ല. പ്രവാസികളായ ഇന്ത്യക്കാരെ നിലവിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
വിദേശത്ത് നിന്ന് മരിക്കുന്നവരുടെ മൃതദേഹം പോലും നാട്ടിലുള്ളവർക്ക് അവസാനമായി കാണാൻ കഴിയാത്ത സ്ഥിതി. ഇതിനിടയിലും ചരക്കുവിമാനങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ് മലയാളി സന്നദ്ധപ്രവർത്തകർ. ദോഹയിൽ മരിച്ച മലപ്പുറം പടപ്പറമ്പ് നെച്ചിതടത്തിൽ ശിഹാബുദ്ദീൻ (38), പത്തനംതിട്ട സീതത്തോട് കോട്ടമണ്‍പാറ സ്വദേശി ബിജു മാത്യു, പത്തനംതിട്ട പ്രക്കാനം സ്വദേശി കാന്തക്കുന്നേല്‍ മത്തായിക്കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോകാനായി.
നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി)യുടെ മകനായ ശിഹാബുദ്ദീൻ ഹൃദയാഘാതം മൂലമാണ് ദോഹയിൽ മരണപ്പെട്ടത്. ഒമ്പതു വർഷമായി ഫ്രണ്ട്സ് ഗ്രൂപ്പ് ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. നിരവധി സംരംഭങ്ങൾ ഇദ്ദേഹം ദോഹയിൽ നടത്തുന്നുണ്ട്. കുടുംബം ഏറെ കാലമായി ദോഹയിലുണ്ട്.
എന്നാൽ പ്രവാസിയുടെ മൃതദേഹത്തോടും ക്രൂരത അവസാനിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വരാതെ ഒരു മൃതദേഹങ്ങളും വിമാനത്താവളം വഴി കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് എമിഗ്രേഷൻ അധികൃതരുടെ നിലപാട്. ഉത്തരവ് എന്ന് ഇറങ്ങുമെന്ന് ഉറപ്പില്ല. ഇന്ന് ഉച്ചയ്ക്കു മുമ്പ് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇറങ്ങിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങൾ അടച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
കാർഗോസർവീസ് ഉൾപ്പടെയുള്ള അടിയന്തര വിമാനസർവീസുകൾ നടത്താൻ മാത്രമാണ് ഇപ്പോൾ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് പരാമർശിച്ചിട്ടില്ല. ഇത് ഉൾപ്പെടുത്തിയുള്ള ഉത്തരവാണ് ഇറങ്ങേണ്ടത്. എങ്കിലും ഈ സാങ്കേതികതയുടെ പേരിൽ മൃതദേഹങ്ങളോടു പോലും എന്തിനീ ക്രൂരതയെന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha