ലോകത്തിന്റെ വേദനയായി സൗദി; കണ്ണുനിറഞ്ഞ് സൽമാൻ രാജാവ്, മദീന മക്ക പള്ളികളില്‍ പ്രാര്‍ഥനക്കിടെ പലതവണ വിങ്ങിപ്പൊട്ടി ഇമാമുമാര്‍; ലോകത്തെ ഇസ്ലാം മതവിശ്വാസികളിൽ വേദന ജനിപ്പിക്കുന്നതായിരുന്നു പുലർക്കാലം വരെയുള്ള ഹറമിലെ കാഴ്ചകൾ

ലോകത്തിന്റെതന്നെ വേദനയായി മാറുകയാണ് സൗദി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതോടെ പരിശുദ്ധ റമദാന്‍ മാസം ഇന്ന് മുതൽ ആരംഭിക്കുകയാണ്. മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടർന്നാണ് സുപ്രിം കോടതി ജഡ്ജിമാര്‍ യോഗം ചേര്‍ന്ന് റമദാന്‍ പ്രഖ്യാപനം നടത്തിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും ഇല്ലാത്തതിന്റെ വേദനയോടെയാണ് നാം റമദാനെ വരവേല്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കുകയുണ്ടായി. ഇതേതുടർന്ന് കോറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകണമെന്നും നോമ്പും നമസ്‌കാരവും അള്ളാഹു സ്വീകരിക്കട്ടെയെന്നും രാജാവ് പറഞ്ഞു.
എന്നാൽ ലോകത്തെ ഇസ്ലാം മതവിശ്വാസികളിൽ വേദന ജനിപ്പിക്കുന്നതായിരുന്നു പുലർക്കാലം വരെയുള്ള ഹറമിലെ കാഴ്ചകൾ. കോടിക്കണക്കിനാളുകൾ ദിനംപ്രതി വന്നുപോകുന്ന കഅ്ബ ആഴ്ചകളോളം ആളനക്കമില്ലാതിരുന്നു. എന്നാൽ കഅ്ബയുടെ മുറ്റത്ത് ഇത്തവണയും തറാവീഹ് നമസ്കാരം മുടങ്ങിയില്ല. ഉള്ളുപൊള്ളുന്ന പ്രാര്‍ഥനയോടെ ഇന്നലെയും ഹറമിന്‍റെ മുറ്റത്തും മദീന പള്ളിക്കകത്തും പ്രാര്‍ഥന തുടര്‍ന്നുപോന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ എണ്ണം ചുരുക്കിയ നമസ്കാരത്തിലെ പ്രാര്‍ഥനയിലുടനീളം ലോകത്തിനായുള്ള പ്രാര്‍ഥനയായിരുന്നു ഏവരും. മദീന മക്ക പള്ളികളില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയവര്‍ പ്രാര്‍ഥനക്കിടെ പലതവണ വിങ്ങിപ്പൊട്ടുകയും ചെയ്തു.
ഏവരും അമ്പരപ്പോടെ കാണുന്ന സൂചികുത്താനിടമില്ലാത്ത വിധം ഇടതൂര്‍ന്നു കാണാറുള്ള ഹറമിന്‍റെ മുറ്റത്തിന്‍റെ ഭൂരിഭാഗവും കഅ്ബയും മൂക സാക്ഷിയായി നിന്നു. ഒരോ തവണയും കഅബക്ക് നേരെ നിന്ന് റോഡും വരെ നീളുന്ന ഹറമില്‍ പക്ഷേ ഇന്നലെ പ്രാര്‍ഥനക്കുണ്ടായിരുന്നത് നൂറുകണക്കിന് പേര്‍ മാത്രമായിരുന്നു. ലോകത്തെയാകമാനം പ്രതിസന്ധിയിലാക്കിയ മഹാമാരിയെ പ്രതിരോധിക്കാന്‍ ഭരണകൂടം പറഞ്ഞതനുസരിച്ച് പൊതു ജനങ്ങള്‍ ഇന്നലെ സ്വന്തം റൂമുകളിലും വീടുകളിലും രാത്രി നമസ്കാരം പൂര്‍ത്തിയാക്കിയിരുന്നു.
അതോടൊപ്പം തന്നെ ആഴ്ചകള്‍ക്ക് മുന്നേ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കഅബക്ക് ചുറ്റും അടച്ചു കെട്ടിയിരുന്ന ബാരിക്കേഡ് ഇന്നലെ രാത്രി നമസ്കാരത്തിന് മുന്നോടിയായി നീക്കിയിരുന്നു.അണുമുക്തമാക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ട്. മക്കയില്‍ ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്.മദീന പള്ളിയിലും ജീവനക്കാരും ഉദ്യേഗസ്ഥരുമടക്കം ഏതാനും പേര്‍ മാത്രമാണ് പ്രാര്‍ഥനക്ക് എത്തിയത്.
അതേസമയം ജീവനക്കാരേയും ഉദ്യോഗസ്ഥരേയും കർശന പരിശോധനയ്ക്ക് വിധേയരാക്കിയാണ് കഅ്ബയുടെ മുറ്റത്തേക്കും മദീന പള്ളിയിലേക്കും പ്രവേശിപ്പിക്കുന്നതും. ഇന്നലെ രാത്രി ഏതാനും പേര്‍ ത്വവാഫ് നടത്തുന്നതും ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസി സമൂഹം വീക്ഷിച്ചു. മദീന പള്ളിയില്‍ നടന്ന പ്രാര്‍ഥനയില്‍ ഇമാം പലതവണ വിങ്ങിപ്പൊട്ടി.
https://www.facebook.com/Malayalivartha