കൊറോണ ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു മലയാളി ദുബായിൽ മരിച്ചു; മലയാളികളുടെ മരണം ഏറുന്നു

കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളിക്ക് കൂടി മരിച്ചതായി റിപ്പോർട്ട്. കുട്ടനാട് രാമങ്കരി പഞ്ചായത്തിൽ വേഴപ്ര നെല്ലുവേലി ഇട്ടച്ചൻപ്പറമ്പ് എൻ.സി. തോമസ്, മറിയമ്മ തോമസ് ദമ്പതികളുടെ മകൻ ജേക്കബ് തോമസ് (ചാച്ചപ്പൻ-49) ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇദേഹം കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം വിദേശത്തായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : ബെറ്റ്‌സി. ശവസംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിക്കുകയുണ്ടായി. ദുബായില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് ഷംസുദ്ധീന്‍ [65] ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 48വര്‍ഷമായി ദുബായില്‍ തന്നെ ജോലിചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്. ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. ദുബായ് പൊലീസ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
അതേസമയം കുവൈറ്റിൽ 215 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2614 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി ഉയർന്നത് വളരെ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 198 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. എന്നാൽ വിവിധ രാജ്യക്കാരായ 10 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha