മലയാളിയായ പ്രസാദിന്റെ ചികിത്സക്കായി ബ്രിട്ടണില്‍നിന്നും ആ വിമാനം കോഴിക്കോടേക്ക്; മലയാളികള്‍ ഒറ്റക്കെട്ടായപ്പോള്‍ നിയമങ്ങള്‍ പോലും വഴിമാറി; ലോക്ക് ഡൗണിനെ തോല്‍പ്പിച്ച ആ വിജയ കഥ ഇങ്ങനെ

എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ കൊവിഡ് ആല്ലാതെ മറ്റ് അസുഖങ്ങളായി വലയുന്ന വരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ് വ്യാപനം ചെറിയ രീതിയിലെങ്കിലും കുറവുള്ള ഇന്ത്യയുടെ അവസ്ഥ ഇതാണ് എങ്കില്‍ ബ്രിട്ടന്റെ അവസ്ഥ പറയേണ്ടതുണ്ടോ. അര്‍ബുദം ബാധിച്ച് ബ്രിട്ടണിലെ നോട്ടിംഗ് ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന മലയാളിയായ പ്രസാദിന്റെ ചികിത്സ കൊവിഡിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. ചികിത്സ അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പിന്നെ സ്ഥിതി കൈവിട്ടുപോകുന്ന അവസ്ഥയായി. ബന്ധുക്കളെയും കുടുംബക്കാരെയും സംബന്ധിച്ച് മുന്നില്‍ വേറെ വഴി ഒന്നുമില്ല. നിസ്സഹായരാണ് അവര്‍
എങ്ങനെയും കൊവിഡ് വ്യാപനം വളരെ കുറഞ്ഞ കേരളത്തില്‍ നാട്ടിലെത്തിക്കുക അതാണ് ഏക പോം വഴി. പിന്നെ 37 കാരന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബവും സുഹൃത്തുക്കളും ജോലി ചെയ്യുന്ന യുഎസ്ടി ഗ്ലോബല്‍ എന്ന കമ്പനിയും ഒപ്പ നില്‍ക്കാമെന്നായി, പിന്നെ രക്ഷകനായി അല്‍ഫോണ്‍സ് കണ്ണന്താനവും കണ്ണന്താനം അഡ്മിനായ ആ വാട്സാപ് ഗ്രൂപ്പും എത്തിയതോടെ എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷ വന്നുതുടങ്ങി. പിന്നീട് ആവശ്യമായ പണം കണ്ടെത്തുന്നതിന് ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചു. വലിയ രീതിയിലുള്ള ഒരു സഹായം കമ്പനി നല്‍കി.
പിന്നീട് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്സ് കണ്ണന്താനം, ബ്രിസ്റ്റള്‍ ബ്രാഡ്ലി സ്റ്റോക്കിന്റെ മേയര്‍ ടോം ആദിത്യയുമായി സംസാരിച്ചു. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കിയാല്‍ എയര്‍ ആംബുലന്‍സ് വിട്ടു നല്‍കാമെന്ന് മേയറും അറിയിച്ചു. കേരളം സമ്മതിച്ചാല്‍ മറ്റ് തടസങ്ങളില്ലെന്ന് ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളും നിലപാടറിയിച്ചതോടെ എല്ലാം ശുഭം. പിന്നീട് വിറും മൂന്ന് മണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ അവശ്യമായ ആശയവിനിമയത്തിന് ശേഷം അടിയന്തരമായി ഉത്തരവും ഇറങ്ങി. രോഗിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും നാലു വയസ്സുകാരി മകളും ഉണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ഇവരെ തുടര്‍ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഈ ഒരു ദൗത്യത്തിന്റെ എല്ലാ ക്രഡിറ്റും അല്‍ഫോണ്‍സിനാണ്, പിന്നെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും. സത്യത്തില്‍ ഒരു ടീം വര്‍ക്ക് ആയിരുന്നു. ഒപ്പം ദൈവത്തിന്റെ സ്പര്‍ശവും'ബ്രിട്ടന്‍ ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക് മേയറും റാന്നി സ്വദേശിയുമായ ടോം ആദിത്യയുടെ വാക്കുകള്‍ അങ്ങനെയായിരുന്നു. ഈ വാക്കുകള്‍ക്ക് പിന്നില്‍ വലിയൊരു കഥയുണ്ട്. കൂട്ടായ്മയുടെയും സമര്‍പ്പണത്തിന്റെയും മനുഷ്യത്വത്തിന്റെയും കഥ. ഇതുമൂലം യാഥാര്‍ഥ്യമാകുന്നത് അര്‍ബുദ രോഗിയായ ഒരു ബ്രിട്ടിഷ് മലയാളിയുടെ ആഗ്രഹമാണ്. സംഭവിക്കുന്നത്, ലോക്ഡൗണ്‍ കാലത്ത് പ്രത്യേക നിയമാനുമതിയിലൂടെ കേരളത്തില്‍ ഒരു എയര്‍ ആംബുലന്‍സ് ലാന്‍ഡ് ചെയ്യും. നമ്മുടെ കോഴിക്കോട്ട്. അതിനു പിന്നില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ് മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനവും ടോം ആദിത്യയും ഇന്ത്യയിലെയും കേരളത്തിലെയും ഒരുപറ്റം ഉദ്യോഗസ്ഥരും സര്‍ക്കാറുകളും.
അല്‍ഫോണ്‍സിന്റെ നിരന്തരമായ ഇടപെടലുകളും ഊര്‍ജസ്വലതയുമാണ് കാര്യങ്ങള്‍ ഇത്രവേഗത്തില്‍ നടപ്പിലാക്കിയതെന്നും ടോം പറഞ്ഞു. ടോം അയച്ച ഈ സന്ദേശം അല്‍ഫോണ്‍സ് ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. അവരുടെ പുറകേ നടന്ന് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നകാര്യം ഇവിടെ അദ്ദേഹത്തിന് ഗുണം ചെയ്തുവെന്നാണ് ടോമിന്റെ അഭിപ്രായം. കാര്യങ്ങള്‍ കൃത്യമായി താനുമായി പങ്കുവയ്ക്കുകയും പരിശ്രമം തുടരുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, വ്യോമയാനമന്ത്രാലയം, ഡിജിസിഎ എന്നു തുടങ്ങി വിവിധ തലത്തിലെ ഉദ്യോഗസ്ഥരുമായി അല്‍ഫോണ്‍സ് കണ്ണന്താനം നിരന്തരം ബന്ധപ്പെടുകയും അവരെ കോഓഡിനേറ്റ് ചെയ്യുകയും ചെയ്തു. കേന്ദ്രത്തില്‍ നിന്നും ഏറെക്കുറെ അനുവാദം ലഭിക്കുമെന്നായപ്പോള്‍ കേരളത്തിലെ കാര്യങ്ങളും നോക്കി. ചീഫ്സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ സംസാരിച്ച് വളരെവേഗം അനുമതി ലഭിക്കുകയും ചെയ്തു. എന്തായാലും മലയാളികള്‍ എവിടെയായാലും ഒരുമിച്ചു നിന്നാല്‍ നടക്കാത്തതായി ഒന്നുമില്ല എന്ന് ലോകത്തിനുമുന്നില്‍ തെളിയിക്കുന്ന സംഭവംകൂടിയായി ഇത്,
https://www.facebook.com/Malayalivartha