കേന്ദ്രത്തിന്റെ കരുതൽ എവിടെ ?മറ്റുള്ളവർ മടങ്ങുമ്പോൾ കണ്ണീരോടെ നോക്കി നിന്ന് നമ്മുടെ പ്രവാസികൾ

നമ്മുടെ പ്രവാസി സഹോദരങ്ങളുടെ നാട്ടിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിയ്ക്കുകയാണ് നാമെല്ലാം..പക്ഷെ അധികാരികളുടെ ഭാഗത്തു നിന്നും നിരാശയാണ് ഫലം .സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ മാതൃരാജ്യത്തേക്ക് പുറപ്പെട്ടു തുടങ്ങി. ഫിലിപ്പീന്‍സുകാര്‍ക്ക് പിന്നാലെ സിംഗപ്പൂര്‍ സ്വദേശികളും അവരുടെ രാജ്യത്തെത്തി. വെള്ളിയാഴ്ച രാവിലെ 85 പേരുമായി പ്രത്യേക വിമാനം സിംഗപ്പൂര്‍ സിറ്റിയിലെത്തി. സൗദിയില്‍ പഠിക്കുന്ന 40 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍ക്കാര്‍ അയച്ച വിമാനത്തില്‍ നാട്ടിലെത്തിയത്. സൗദി അറേബ്യ എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നെങ്കിലും വിദേശികളെ തിരിച്ചയക്കാന്‍ പ്രത്യേക സര്‍വീസിന് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഈജിപ്തിലുള്ള പൗരന്‍മാരെയും സിംഗപ്പൂര്‍ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചിരുന്നു
അതേസമയം, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗദിയില്‍ നിന്ന് നാട്ടിലെത്താനുള്ള മാര്‍ഗം ഒരുങ്ങിയിട്ടില്ല. സൗദി അറേബ്യ ഇതിന് വേണ്ടി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് തടസം. പ്രവാസികളെ തിരികെ കേരളത്തില്‍ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും വിലയിരുത്തിയ കോടതി ഹര്‍ജി ലോക്ക് ഡൗണിന് ശേഷം പരിഗണിക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കി.
വിദേശികളെ നാട്ടിലേക്ക് അയക്കാന്‍ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാണ് അവസരം. അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ മുഖേന മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. അതേസമയം, അബ്ഷീര്‍ വഴി അപേക്ഷിച്ച് നാട്ടിലെത്താനുള്ള അവസരം ആഭ്യന്തര മന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലേക്ക് അയക്കുക.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന 25000 പേരുടെ അപേക്ഷ ലഭിച്ചുവെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴില്‍ കരാര്‍ അവസാനിച്ചവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ക്കുമാണ് ഈ അവസരം. അപേക്ഷ ഇനിയും സ്വീകരിക്കുന്നുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിക്കുക. ജോലി ചെയ്യുന്ന കമ്പനികള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റീ എന്‍ട്രിയിലും നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ടെന്ന് ചില കമ്പനികള്‍ക്ക് വിവരം ലഭിച്ചു. ഇത്തരക്കാര്‍ക്ക് സൗദിയില്‍ കൊറോണ രോഗം പൂര്‍ണമായി ഭേദമായ ശേഷം തിരിച്ചെത്താന്‍ അവസരമുണ്ടാകും.
https://www.facebook.com/Malayalivartha