ഒരു കോടി പേർക്ക് യുഎഇയുടെ കരുതൽ; റമസാനിൽ കഷ്ടത അനുഭവിക്കുന്നവർക്കുള്ള ഭക്ഷണം നല്കാൻ ആരംഭിച്ച പദ്ധതിയിൽ 10 ലക്ഷം ദിർഹം നൽകി യൂസഫലി

പ്രവാസി മലയാളികളുടെ ഉറ്റ തോഴൻ, എം.എ യുസഫ് അലി. ആ കരുതലിൻെറ തണലാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്ദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച കോവിഡ് മൂലം റമസാനിൽ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു കോടി പേർക്ക് ഭക്ഷണം എന്ന ക്യാംപെയിനിലേയ്ക്ക് പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. 125,000 പേർക്ക് ഭക്ഷണം നൽകുന്നതിന് 10 ലക്ഷം ദിർഹം അതായത് ഏതാണ്ട് രണ്ടു കോടിയിലേറെ രൂപ സംഭവാന നൽകിയാണ് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി മാറിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ബിസിനസുകാർ, കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് വെബ്സൈറ്റ്, എസ്എംഎസ് വഴി ഒത്തിരിയേറെ സംഭാവനകൾ ലഭിച്ചുകൊണ്ടിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ദുബായ് ഭരണാധികാരിയാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും ഷെയ്ഖ് മുഹമ്മദിന്റെ പത്നിയും യുഎഇ ഫൂഡ് ബാങ്ക് ബോർഡ് ഒാഫ് ട്രസ്റ്റി ചെയർപേഴ്സനുമായ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് ക്യാംപെയിൻ ആരംഭിച്ചത്. ആവശ്യക്കാരെ കണ്ടെത്തി ഭക്ഷണം അവരുടെ താമസ സ്ഥലത്തെത്തിക്കുകയാണ് ചെയ്യുന്നത്. അത്യാവശ്യക്കാരായ കുടുംബങ്ങള്‍, കോവിഡ് ഏറ്റവും ബാധിച്ച സ്ഥലങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളെിലാണ് ക്യാംപെയിനിന്റെ സഹായം ആദ്യമെത്തുക.
പുണ്യമാസത്തിൽ ഉടലെടുത്ത ദുരിത കാലത്ത് നമുക്ക് ഏറ്റവും ലളിതമായി ചെയ്യാവുന്ന ജീവകാരുണ്യ പ്രവർത്തനമാണ് ഇത്തരത്തിൽ ഭക്ഷണമെത്തിക്കുകയെന്ന് യൂസഫലി പറഞ്ഞു. മനുഷ്യരോട് യുഎഇ നേതൃത്വം കാണിക്കുന്ന മാനുഷിക പരിഗണനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇത്തരത്തിൽ ഭക്ഷണം സംഭാവന ചെയ്യാൻ താത്പര്യമുള്ളവർക്ക് നാലു വഴികളിലൂടെ പങ്കുചേരാം. www.10millionmeals.ae, എസ്എംഎസ് (എത്തിസാലാത്ത്, ഡു), ദുബായ് ഇസ്‌ലാമിക് ബാങ്ക് അക്കൗണ്ട്–BAN no.:AE430240001580857000001. വിവരങ്ങൾക്ക്: 8004006.
https://www.facebook.com/Malayalivartha