കൊറോണ കവർന്നെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് മലയാളികളെ; തുടരെയുള്ള മരണവർത്തകളിൽ മാനസികമായി തളർന്ന് പ്രവാസികൾ

കൊവിഡ് ബാധിച്ച് അമേരിക്കയിൽ മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. ദമ്ബതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ന്യൂയോർക്കിൽ നിന്നുമുള്ള തിരുവല്ല പുറമറ്റം സ്വദേശി ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്ബ്രം കെ.ജെ.ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ മരിച്ചത്. അതോടൊപ്പം തന്നെ ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിന് അടുത്തെത്തി. 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് നിലവിൽ റിപ്പോര്‍ട്ട് ചെയ്തത്.ലോകത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണു കോവിഡ് രോഗം സ്ഥിരീകരിച്ചത് തന്നെ. ശനിയാഴ്ച രാവിലെ വരെ ആകെ രോഗം ബാധിച്ചത് 2,830,051 പേര്‍ക്കാണ്.
എന്നാൽ തന്നെയും 1,97,245 പേരാണ് ആകെ മരിച്ചത് എന്ന വാർത്ത ഏറെ ഞെട്ടിക്കുകയാണ്. ഏഴു ലക്ഷത്തില്‍ അധികം പേര്‍ക്കു രോഗം മാറി. 24 മണിക്കൂറിനിടയില്‍ യുഎസില്‍ കോവിഡ് മരണം 3332. യുഎസില്‍ ആകെ മരണം 50,000 കവിഞ്ഞു. തൊഴില്‍നഷ്ടമായവര്‍ക്കുള്ള സഹായധനത്തിന് കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ അപേക്ഷിച്ചത് 2.6 കോടി പേര്‍.അമേരിക്കക്കാരില്‍ ആറുപേരില്‍ ഒരാള്‍ക്കു വീതം തൊഴില്‍നഷ്ടം. 1930കളിലെ മഹാമാന്ദ്യത്തിനുശേഷം ഇതാദ്യം. വ്യവസായങ്ങള്‍ക്കും ആശുപത്രികള്‍ക്കും 50,000 കോടി ഡോളര്‍ സഹായപദ്ധതി യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളിലെയും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലെയും വൈറസ് വ്യാപനം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) വെളിപ്പെടുത്തുകയുണ്ടായി. അതേസമയം വൈറസ് നമ്മുടെ കൂടെ ദീര്‍ഘകാലം ഉണ്ടാവും എന്നതിന്റെ സൂചനയാണിതെന്ന് ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് ആദാനം പറഞ്ഞു.
https://www.facebook.com/Malayalivartha