പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കി കേന്ദ്രം

വിദേശത്ത് വച്ച് മരണമടയുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ച ലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ തിരിച്ച് എത്തിക്കാന്‍ വഴിയൊരുങ്ങി. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാന്‍ സാധിക്കില്ല. കൊവിഡ് രോഗികള്‍ മരിച്ചാല്‍ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്‌കരിക്കുന്നതാണ് പതിവ്. പുതിയ ഉത്തരവ് വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനു വിലക്കേര്‍പ്പെടുത്തിയതോടെ യുഎഇയില്‍ മോര്‍ച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് ഇരുപത്തേഴു ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങളാണ്. ഡല്‍ഹിയില്‍ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡല്‍ഹി സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത്.
ഇതിനിടെ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha