പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ; പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചു, എന്നിട്ടുംവീണ്ടും കേന്ദ്രം തീരുമാനം മാറ്റുന്നു?

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം പകർന്ന തീരുമാനമാണ് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് ഇന്നലെ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കിയിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് ഒരേ സമയം ഇന്ത്യക്കാരെ കൊണ്ടു വരുന്നത് സങ്കീർണമായ പ്രക്രിയയാണെന്നും ഇതിനായി വിശദമായ പ്രാരംഭ പ്രവർത്തനങ്ങൾ വേണമെന്നുമാണ് കേന്ദ്ര നിലപാട് എന്നത്. അതുകൊണ്ട് തന്നെ ഗള്‍ഫ്, യൂറോപ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രികരായും തൊഴിലിന്റെ ഭാഗമായും കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഉടനെ നീങ്ങുകയില്ല എന്നതും ഇതിലൂടെ വ്യക്തമാക്കുകയാണ്.
പ്രവാസികളെ കൊണ്ടു വരുമ്പോള്‍ താമസിപ്പിക്കണം. രോഗ ചികിത്സ സൗകര്യങ്ങള്‍ വേണം. ഒന്നിച്ച് ഒരു ലക്ഷം പേര്‍ എത്തുന്നുവെന്ന് കരുതിയാല്‍ അതിനുള്ള സൗകര്യങ്ങള്‍ കേരളമൊഴികെ അധികം സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഉടനെ പ്രവാസികളെ കൊണ്ടു വരാനാകില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ കേരളീയരായ പ്രവാസികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയുപം നാട്ടുകാരുടേയും കാത്തിരിപ്പിന് പരിഹാരമില്ലാതെയായി.
അതേസമയം, ലോക്ക് ഡൗണിനു ശേഷം പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കുന്നതിന് മുൻപ് സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതികളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. എന്തൊക്കെ തയ്യാറെടുപ്പുകൾ സ്വീകരിച്ചെന്ന് വ്യക്തമാക്കണം. യാത്രക്കാരുടെ മുൻഗണനാ ക്രമം, വിമാനത്താവളങ്ങളിലെ പരിശോധന, ക്വാറന്റൈൻ സൗകര്യം, വാഹനങ്ങളിൽ കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടിയത്. ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വിസിറ്റിംഗ് വിസയുള്ളവർ, കൊവിഡ് ബാധിക്കാത്തവർ എന്ന രീതിയിൽ ആദ്യ ബാച്ചുകളിൽ മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ കുടിയേറ്റ തൊഴിലാളികളുടെ വിഷയവും ചർച്ചയായി. കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മഹാരാഷ്‌ട്ര ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാണെന്ന് ഉത്തർപ്രദേശ് അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയായാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്.
പ്രവാസികളെ കൊണ്ടു വരാന്‍ തീരുമാനം ഉണ്ടായാലും ഒന്നിച്ച് മുഴുവന്‍ ആളുകളേയും കൊണ്ടു വരാനാകില്ലയെന്ന് സൂചിപ്പിക്കപ്പെട്ടു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമായി ഇതു മാറും. പ്രവാസികളുടെ വരവ് ഉടനെയില്ലാത്തതിനാല്‍ ഓരോ രാജ്യങ്ങളിലായി കുടുങ്ങിയവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവിടെ ഏര്‍പ്പെടുത്തുന്നതിനാവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ പ്രാധാന്യം കൊടുക്കുക. അതേ സമയം മടങ്ങിയെത്തുന്നവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ മറ്റു സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകും.
പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ഉണ്ടാകേണ്ട ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ചില സംസ്ഥാനങ്ങള്‍ നടപടി പൂര്‍ത്തീകരിക്കാത്തതാണ് കേന്ദ്ര തീരുമാനം വൈകുന്നതിന് പ്രധാനകാരണം. കേരളം നേരത്തെ തന്നെ വളരെ വ്യക്തമായ പദ്ധതി തയ്യാറാക്കി സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിരുന്നു. പക്ഷേ കേരളത്തിനു മാത്രമായി അനുമതി നല്‍കാന്‍ കഴിയുകയില്ല. രാജ്യത്ത് എല്ലായിടത്തും ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തീരുമാനമെടുക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
ഉദ്യോസ്ഥതല ചര്‍ച്ചയില്‍ പ്രവാസികളുടെ മടങ്ങിവരവ് തീരുമാനമായില്ലെങ്കിലും തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ചയില്‍ കേരളത്തിന് പ്രവാസികളെ മടക്കി കൊണഅടു വരുന്ന കാര്യം സ്വന്തം ഉത്തരവാദത്തില്‍ നടപ്പാക്കുന്നതിന് അനുമതി തേടാവുന്നതാണ്. ലോക് ഡൗണ്‍ അച്ചടക്കം ലംഘിച്ചുകൊണ്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശുകാരെ വാഹനങ്ങളില്‍ കൂട്ടത്തോടെ മടക്കി കൊണ്ടു പോകുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സംസ്ഥാന സര്‍ക്കാരിന് മടക്കി കൊണ്ടുവരാവുന്നതാണ്.
https://www.facebook.com/Malayalivartha